ഈ ഭക്ഷണങ്ങള്‍ നിയന്ത്രിച്ചാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം

രോഗങ്ങളുടെ പിടിയില്‍ അകപ്പെടാത്തവരായി ആരുംതന്നെയുണ്ടാവില്ല. എന്നാല്‍ ജീവിതശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ഉള്‍പ്പടെ തടയുവാനുള്ള ഏറ്റവും എളുപ്പ വഴി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ്. ശക്തമായ പ്രതിരോധശേഷി ആരോഗ്യകരമായ ജീവിത രീതിയെയും ദൈനംദിന ഭക്ഷണ ശീലങ്ങളെയും ആശ്രയിച്ചിരിക്കുന്നു. (food habits)
പല ഭക്ഷണശീലങ്ങളും പ്രതിരോധശേഷി കൂട്ടുമെങ്കിലും മറ്റ് ചില ഭക്ഷണങ്ങള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയാണ് നല്ലത്.
കാപ്പിയിലെയും ചായയിലെയും ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ ആരോഗ്യം സംരക്ഷിക്കും. എന്നാല്‍ വളരെയധികം കഫീന്‍ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും.
Read Also : ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന്
ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ഉപ്പിന്റെ അമിത ഉപയോഗം. ചിപ്‌സുകള്‍, ബേക്കറി ഇനങ്ങള്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങളില്‍ ധാരാളം ഉപ്പ് നിറഞ്ഞിരിക്കുന്നു. ശരീരത്തില്‍ വളരെയധികം ഉപ്പ് എത്തുന്നത് രോഗപ്രതിരോധത്തെ തകര്‍ക്കും. ദിവസേനയുള്ള ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്തുക. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകും. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കുടലിന്റെ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.
നിയന്ത്രണമില്ലാതെ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. മദ്യത്തിന്റെ അമിത ഉപയോഗം നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ സാരമായി ബാധിക്കും. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനും സഹായകരമാണ്. പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
Story Highlights: Improving Your healthy Eating Habits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here