Advertisement

എല്‍ഡിഎഫില്‍ തിരുത്തല്‍ ശക്തിയാകുമെന്ന് സിപിഐ

February 10, 2022
Google News 2 minutes Read

എല്‍ഡിഎഫിനെ തിരുത്തല്‍ ശക്തിയാകുമെന്ന് സിപിഐ. എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തില്‍ വ്യതിയാനമുണ്ടായാല്‍ തിരുത്തും. സിപിഐ എടുത്ത നിലപാടുകള്‍ തുടരും. ബ്രാഞ്ച് സമ്മേളനങ്ങളിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിനുള്ള കുറിപ്പിലാണ് സിപിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഇതുവരെ എടുത്ത തിരുത്തല്‍ നടപടികള്‍ എണ്ണിപ്പറയുന്നില്ലെന്നും കുറിപ്പില്‍ സിപിഐ വ്യക്തമാക്കുന്നു.

Read Also : ഹിന്ദുത്വ വിരുദ്ധതയെന്നാൽ മതവിശ്വാസത്തിന് എതിരല്ല; സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം

ഇടതുമുന്നണിയുടെ പൊതുവായ രാഷ്ട്രീയ നയത്തില്‍നിന്നു വ്യത്യസ്തമായി ഇടതുപക്ഷത്തിന്റെ സ്വഭാവത്തെ മാറ്റിമറിക്കുന്ന സമീപനമുണ്ടായാല്‍ അതില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും തിരുത്തല്‍ സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുമാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയ്ക്ക് അതിന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നതിനു വേണ്ടി പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടേണ്ടെതുണ്ടെന്നും ഇതില്‍ പറയുന്നു. ലോകായുക്തയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒന്നും തന്നെ കുറിപ്പിലില്ല.

സില്‍വര്‍ലൈന്‍ പദ്ധതിയേയും സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടിങ് പിന്തുണയുക്കുന്നുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതി വികസനത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സില്‍വര്‍ലൈനെതിരായ പ്രക്ഷോഭം ഉയര്‍ത്തുന്നത് യുഡിഎഫും ബിജെപിയുമാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

Story Highlights: The CPI says it will be a corrective force in the LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here