ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (10-02-22)
യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല; യോഗിയോട് പിണറായി
സംസ്ഥാനത്തെ അവഹേളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. യോഗി ഭയക്കും പോലെ യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല’
ആരോഗ്യ പ്രശ്‌നങ്ങളില്ല, മുറിവ് ഉണങ്ങിത്തുടങ്ങി; ആശുപത്രിയിൽ കഴിയുന്ന ബാബു
ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബാബു. ഉമ്മയോട് സംസാരിച്ചു, നന്നായി ഉറങ്ങി. ഇപ്പോൾ ആരോഗ്യ പ്രശ്നം ഒന്നുമില്ല. സുഖമായിരിക്കുന്നു. ഭക്ഷണം കഴിക്കാനാകുന്നുണ്ട് കൂടാതെ ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. മികച്ച രീതിയിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്നും ബാബു പറഞ്ഞു
വ്യാജ പീഡന പരാതി; സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
വ്യാജ പീഡന പരാതിക്കേസില്‍ സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പരാതി നല്‍കിയ കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. ആകെ പത്ത് പ്രതികളുള്ള കേസില്‍ ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ്; പ്രതിഷേധവുമായി ടി ആർഎസ് എം.പിമാർ
പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്. രാജ്യസഭയിൽ ടി ആർഎസ് എം.പി മാരാണ് നോട്ടീസ് നൽകിയത്. ആന്ധ്രാപ്രദേശ് പുനസംഘടനയെ കുറിച്ച് ഫെബ്രുവരി 8 ന് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിലാണ് നീക്കം.
ലോകായുക്ത നിയമ ഭേദഗതിക്ക് അടിയന്തര സ്റ്റേ ഇല്ല;സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്‌റ്റേയില്ലെന്ന് കേരള ഹൈക്കോടതി. പൊതുപ്രവര്‍ത്തകനായ ആര്‍.എസ്. ശശിധരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അത് വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്തിട്ടുണ്ട്.
ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുക്കില്ല; ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ച് വനംമന്ത്രി
ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. കേസ് എടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ.
പൊലീസ് പാസിംഗ് ഔട്ട് പരേഡിൽ സേനയെ വിമർശിച്ചും തലോടിയും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻറെ സംസ്‍കാരം അനുസരിച്ചുള്ള പൊലീസ് സേന വേണമെന്ന് അദ്ദേഹം പറഞ്ഞു
അനുമതിയില്ലാതെ വനത്തിൽ കയറി: ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും
ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ വനത്തിൽ കയറിയതിനാണ് കേസെടുക്കുകയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മലയിലേക്ക് ആളുകൾ കയറാതിരിക്കാൻ വാച്ചർമാരെ ഏർപ്പെടുത്തും.
ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കര്‍ഷക പ്രതിഷേധത്തിന്റെ കേന്ദ്രമായ സംസ്ഥാനത്തിന്റെ നിര്‍ണായകമായ പടിഞ്ഞാറന്‍ മേഖലയിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ച് ബിജെപിയും സമാജ്‌വാദി പാർട്ടിയും.
Story Highlights: todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here