Advertisement

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

February 11, 2022
Google News 2 minutes Read
parliament budget today

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. പൊതുബജറ്റ് മേലുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മറുപടി പറയും. ( parliament budget first phase ends today )

ലോക്‌സഭയിൽ കഴിഞ്ഞ ദിവസം നടന്ന മറുപടി പ്രസംഗത്തിൽ ധനമന്ത്രി കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ബിഎസ്എൻഎല്ലിനെ ഐസിയുവിലാക്കിയതും ലാഭകരമായി പ്രവർത്തിച്ചിരുന്ന എംടിഎൻഎല്ലിനെ ഒറ്റ രാത്രികൊണ്ട് കടക്കെണിയിലാക്കിയതും കോൺഗ്രസ് സർക്കാരാണെന്ന് നിർമല സീതാരാമൻ ആരോപിച്ചു.

Read Also : ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവം; അമിത് ഷാ പാർലമെന്റിൽ മറുപടി നൽകും

ധനമന്ത്രിയുടെ പ്രസംഗത്തിനിടെ കോൺഗ്രസ് അംഗങ്ങൾ പലതവണ ഇടപെട്ടു.
സാമൂഹിക സുരക്ഷാ പദ്ധതികൾക്ക് ബജറ്റ് വിഹിതം കുറഞ്ഞുവെന്ന ആരോപണം തെറ്റെന്ന് ധന മന്ത്രി നിർമല സീതാരാമൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Story Highlights: parliament budget first phase ends today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here