Advertisement

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മനപ്പൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് സെബിത്തിന്റെ സഹോദരന്‍ ശരത്ത്

February 11, 2022
Google News 2 minutes Read

പാലക്കാട് കുഴല്‍മന്ദത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ബോധപൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് മരിച്ച സെബിത്തിന്റെ സഹോദരന്‍ ശരത്ത് ട്വന്റിഫോറിനോട് വെളിപ്പെടുത്തി. സംഭവത്തിന് തൊട്ടുമുന്‍പ് മരിച്ച യുവാക്കളും കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി യാത്രക്കാരും പറയുന്നു. ഇക്കാര്യം ഉള്‍പ്പടെ പൊലീസ് അന്വേഷിക്കണമെന്നാണ് മരിച്ച യുവാക്കളുടെ ബന്ധുക്കളുടെ പ്രധാന ആവശ്യം. (accident)

സംഭവത്തില്‍ വടക്കഞ്ചേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10നാണ് അപകടം നടന്നത്. അപകടത്തില്‍ പാലക്കാട് സ്വദേശി ആദര്‍ശ്, കാസര്‍ഗോഡ് സ്വദേശി സെബിത്ത് എന്നിവര്‍ മരിച്ചിരുന്നു.

Read Also : കെ.എസ്.ആര്‍.ടി.സി ബസ് തട്ടി ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍, പിന്നാലെ ജാമ്യം

ബോധപൂര്‍വ്വം കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അപകടം ഉണ്ടാക്കി എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ കെ.എസ.്ആര്‍.ടി.സി നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ മാസം 7ന് പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതോടെ ബസ് തട്ടി യുവാക്കള്‍ മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് വ്യക്തമായിരുന്നു.

Story Highlights: Sebith’s brother Sarath said that the KSRTC driver deliberately caused the accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here