Advertisement

നോർത്ത് ഈസ്റ്റിനെതിരെ എടികെയ്ക്ക് ജയം; പോയിന്റ് പട്ടികയിൽ രണ്ടാമത്

February 12, 2022
Google News 1 minute Read

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എടികെ മോഹൻ ബഗാന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ നോർത്ത് ഈസ്റ്റിനെ കീഴടക്കിയത്. ജോണി കൗകോ, ലിസ്റ്റൺ കൊളാസോ, മൻവീർ സിംഗ് എന്നിവർ എടികെയ്ക്കായി ഗോൾ നേടിയപ്പോൾ വിപി സുഹൈർ ആണ് നോർത്ത് ഈസ്റ്റിനായി ഗോൾ പട്ടികയിൽ ഇടം നേടിയത്. ജയത്തോടെ 26 പോയിൻ്റുമായി എടികെ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തി.

ഒരു ഗോളിനു പിന്നിട്ടുനിന്നതിനു ശേഷമാണ് എടികെ തിരിച്ചടിച്ചത്. 17ആം മിനിട്ടിൽ സുഹൈറിലൂടെ നോർത്ത് ഈസ്റ്റ് ആദ്യം സ്കോർ ചെയ്തു. മാഴ്സലീഞ്ഞോ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. എന്നാൽ അഞ്ച് മിനിട്ടുകൾക്കുള്ളിൽ എടികെ സമനില പിടിച്ചു. 22ആം മിനിട്ടിൽ ജോണി കൗകോയുടെ ഒരു ലോങ് റേഞ്ചർ ആണ് എടികെയെ നോർത്ത് ഈസ്റ്റിന് ഒപ്പമെത്തിച്ചത്. 45ആം മിനിട്ടിൽ ലിസ്റ്റൺ കൊളാസോയിലൂടെ എടികെ ലീഡെടുത്തു. 52ആം മിനിട്ടിൽ മൻവീർ സിംഗ് നേടിയ ഗോളോടെ എടികെ ജയമുറപ്പിച്ചു.

16 മത്സരങ്ങളിൽ നിന്ന് 29 പോയിൻ്റുള്ള ഹൈദരാബാദാണ് പട്ടികയിൽ ഒന്നാമത്. 14 മത്സരങ്ങളിൽ നിന്ന് 25 പോയിൻ്റുള്ള ജംഷഡ്പൂർ മൂന്നാമതും 16 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുള്ള ബെംഗളൂരു അഞ്ചാമതും ആണ്. 14 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സിനും ഇത്ര പോയിൻ്റുണ്ടെങ്കിലുംഗോൾ വ്യത്യാസമാണ് ബെംഗളൂരുവിനു തുണയായത്.

Story Highlights: atk mohun bagan won northeast united

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here