Advertisement

ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഏഴാം നിലയിൽ നിന്ന് എറിഞ്ഞു; ഭാര്യയും മകനും അറസ്റ്റിൽ

February 12, 2022
Google News 1 minute Read

മുംബൈയിലെ അംബോലി ഏരിയയിൽ 54 കാരനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തി. ആത്മഹത്യ എന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് എറിഞ്ഞതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ യുവതിക്കും മകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ്.

കൊല്ലപ്പെട്ട ശന്തനുകൃഷ്ണ ശേഷാദ്രി ആത്മഹത്യ ചെയ്‌തതാണെന്ന് പ്രതികൾ പൊലീസിനോട് നേരത്തെ പറഞ്ഞിരുന്നു. മുമ്പും ഇയാൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായും ഇവർ ആരോപിച്ചു. എന്നാൽ അന്വേഷണത്തിൽ ഇവർ കള്ളം പറയുകയാണെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി.

കുടുംബ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഷിംഗെ പറഞ്ഞു. ഭാര്യയെയും മകനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: man-killed-then-body-thrown-from-7th-floor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here