ദേശീയതയുടെ പേരും പറഞ്ഞ് ജനങ്ങളെ മുതലെടുക്കുന്നു; ബിജെപിയെ കടന്നാക്രമിച്ച് ഹരീഷ് റാവത്ത്
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഹരീഷ് റാവത്ത്. ദേശീയതയുടെ പേരും പറഞ്ഞ് രാജ്യത്തെ 125 കോടിയോളം ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ മുതലെടുക്കുകയാണെന്ന് ഹരീഷ് റാവത്ത് വിമര്‍ശിച്ചു.
പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കി ഉത്തരാഖണ്ഡിനെ വികസനത്തിലേക്ക് നയിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു. ‘ഈ തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് എതിരായേ വോട്ട് രേഖപ്പെടുത്തു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി ഉത്തരാഖണ്ഡില്‍ നിന്നും കെട്ടുകെട്ടും.’ ഹരീഷ് റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡിലെ ലാല്‍കുവ മണ്ഡലത്തില്‍ നിന്നാണ് ഹരീഷ് റാവത്ത് ജനവിധി തേടുന്നത്.
Read Also : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : രണ്ടാംഘട്ട പോളിംഗ് നാളെ
നാളെയാണ് ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ലക്ഷ്യമിടുകയാണ് ബിജെപി. ഭരണവിരുദ്ധവികാരം മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ അഴിമതി മുക്തമാകുമെന്ന പ്രഖ്യാപനമാണ് ആം ആദ്മി പാര്‍ട്ടിയുടേത്.
Story Highlights: harish rawat, uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here