15-18 വയസിനിടയിലുള്ള 70% പേർക്കും കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി: കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയിലെ 15-18 പ്രായപരിധിയിലുള്ള 70% കൗമാരക്കാർക്കും ഇതുവരെ കൊവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വാക്സിനേഷന് അർഹതയുള്ള എല്ലാവരോടും എത്രയും വേഗം കുത്തിവയ്പ്പ് നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യുവ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. 15-18 വയസിനിടയിലുള്ള 70% യുവാക്കൾക്കും അവരുടെ ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. യോഗ്യതയുള്ള എല്ലാ യുവ സുഹൃത്തുക്കളോടും എത്രയും വേഗം വാക്‌സിനേഷൻ എടുക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
15 നും 18 നും ഇടയിൽ പ്രായമുള്ള 1.47 കോടി ഗുണഭോക്താക്കൾ പൂർണമായും വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു. 24 മണിക്കൂറിനുള്ളിൽ 49.16 ലക്ഷത്തിലധികം ഡോസുകൾ നൽകിയതോടെരാജ്യത്ത് നൽകിയ ആകെ വാക്‌സിൻ ഡോസുകൾ 172.81 കോടി കവിഞ്ഞു.
Read Also : രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; അരലക്ഷത്തില്‍ താഴെ പുതിയ കേസുകള്‍
2021-22ൽ 15-18 പ്രായത്തിലുള്ള ഗുണഭോക്താക്കളുടെ കണക്കാക്കിയ ജനസംഖ്യ 7.4 കോടിയാണെന്നാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കണക്ക്. 15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കുള്ള കുത്തിവയ്പ്പ് ജനുവരി 3 മുതൽ രാജ്യത്തുടനീളം ആരംഭിച്ചു.
Story Highlights: Over 70% children in 15-18 age group administered first dose of vaccine: Mandaviya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here