Advertisement

പത്തുവയസുകാരനെ പീഡിപ്പിച്ച 67കാരന് എട്ട് വര്‍ഷം കഠിന തടവ്

February 14, 2022
Google News 2 minutes Read

പത്ത് വയസുകാരനെ പീഡിപ്പിച്ച 67കാരന് എട്ട് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. കടകംപള്ളി സ്വദേശി ഉത്തമനാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരും. ഇരയക്ക് പിഴ തുകയ്ക്ക് പുറമെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍ക്കണമെന്നും വിധിയിലുണ്ട്.

കേസിനാസ്പദമായ സംഭവം നടന്നത് 2015 മാര്‍ച്ച് 13നാണ്. പ്രതി കുമാരപുരത്ത് കട നടത്തിയിരുന്നു. പുസ്തകം വാങ്ങാന്‍ കടയില്‍ ചെന്ന അഞ്ചാം ക്ലാസ്സുകാരനായ കുട്ടിയാണ് പീഡിപ്പിക്കപ്പെത്. കുട്ടി ബഹളം വച്ചതോടെ വാ പൊത്തിപ്പിടിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന കുട്ടി വീട്ടുകാരോട് ആദ്യമൊന്നും പറഞ്ഞിരുന്നില്ല. പെരുമാറ്റത്തിലെ മാറ്റം കണ്ട് വീട്ടുകാര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് സംഭവം വെളിപ്പെടുത്തിയത്.

Read Also :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി കൊല്ലപ്പെട്ട സംഭവം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ചെറുമകന്റെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. ഇരയും വീട്ടുകാരും അനുഭവിച്ച വേദന കാണാതിരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. വീട്ടുകാരുടെ പരാതിയനുസരിച്ച് മെഡിക്കല്‍ കോളേജ് എസ്ഐയായിരുന്ന കെ. വിക്രമനാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Highlights: 67-year-old man has been sentenced to eight years in prison for raping a 10-year-old boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here