Advertisement

ഐഎസ്ആർഒ പിഎസ്എൽവി സി-52 വിക്ഷേപണം ഉടൻ

February 14, 2022
Google News 2 minutes Read

ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം ഇന്ന്. പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം ഇന്ന് പുലർച്ചെ 5.59 നാണ് നടക്കുക. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് ദൗത്യം. ( pslv c 52 launch today )

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഇന്നലെ പുലർച്ചെ 4.29നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം.

Read Also : എസ് സോമനാഥ് പുതിയ ഐഎസ്ആർഒ ചെയർമാൻ

ആധുനിക റഡാൽ ഇമേജിംഗ് ഉപഗ്രഹമാണ് സി-52. പ്രളയവുമായി ബന്ധപ്പെട്ട മാപ്പിംഗ്, കൃഷിക്ക് ആവശ്യമായ കാര്യങ്ങൾ എന്നിവയ്ക്ക് ഈ ദൗത്യം സഹായകരമാകും. ഇഒഎസിനൊപ്പം ഇൻസ്പയർസാറ്റ് എന്ന ചെറു ഉപഗ്രഹവും വിക്ഷേപിക്കും.

Story Highlights: pslv c 52 launch today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here