Advertisement

PSLV-C 52 വിക്ഷേപണം വിജയം

February 14, 2022
Google News 5 minutes Read
pslv c52 launch successful

ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം. ( pslv c52 launch successful )

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലർച്ചെ 4.29നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം.

ആധുനിക റഡാൽ ഇമേജിംഗ് ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മാപ്പിംഗ്, കൃഷിക്ക് ആവശ്യമായ കാര്യങ്ങൾ, മണ്ണിലെ ഈർപ്പം, ജല മാപ്പിംഗ് എന്നിവയ്ക്ക് ഈ ദൗത്യം സഹായകരമാകും.

Read Also : എസ് സോമനാഥ് പുതിയ ഐഎസ്ആർഒ ചെയർമാൻ

ഇഒഎസിനൊപ്പം ഇൻസ്പയർസാറ്റ്-1, ഐഎൻഎസ്-2ടിഡി എന്നീ ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചു.

ഇൻസ്പയർസാറ്റ് കോളറാഡോ സർവകലാശാലയുമായി ചേർന്ന് ഐഐഎസ്ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജി) വിദ്യാർത്ഥികൾ വികസിപ്പിച്ച സാറ്റലൈറ്റാണ്.

Story Highlights: pslv c52 launch successful

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here