Advertisement

‘മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല’; കെഎസ്ഇബി ചെയർമാൻ

February 15, 2022
Google News 1 minute Read

മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ഫേസ്ബുക്ക് കുറുപ്പ് തെറ്റായി വ്യാഖ്യാനിച്ചെന്നും കെ എസ് ഇ ബി ചെയർമാൻ ബി അശോക്. മൂന്നാറിലെ ഭൂമി പതിച്ചു നൽകിയതിൽ അഴിമതി നടന്നെന്ന് പറഞ്ഞിട്ടില്ല. ഭൂമി കൈമാറുമ്പോൾ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞത്. കഴിഞ്ഞ സർക്കാരിനെ കുറിച്ചോ മുൻ മന്ത്രി എംഎം മണിക്കെതിരെയോ ആരോപണം ഉന്നയിച്ചിട്ടില്ല.

മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയർമാൻ ബി അശോക്. മുൻ സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമർശം നടത്തിയിട്ടില്ലെന്നാണ് ബി അശോകിന്‍റെ ന്യായീകരണം.

Read Also :മാറ്റത്തിന്റെ വഴിയിൽ മുന്നോട്ട്; സൗദിയിലെ ആദ്യ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മെറിഹാന്‍

ക്രമവിരുദ്ധമായി പാട്ടം നൽകിയ സംഭവങ്ങളുണ്ടെന്ന വിമർശനം ബി അശോക് ആവർത്തിച്ചു. സർക്കാർ അറിയേണ്ടത് അറിഞ്ഞുതന്നെ ചെയ്യണം. ബോർഡിലെ സുരക്ഷ സർക്കാർ അറിഞ്ഞുതന്നെയെന്നും ബി അശോക് പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഒരു ബോധ്യക്കുറവുമില്ല. താൻ എറ്റവും അധികം ബഹുമാനിക്കുന്ന നേതാവാണ് എം എം മണിയെന്ന് കൂടി അശോക് കൂട്ടിച്ചേർത്തു

അതേസമയം കെഎസ്ഇബി ചെയർമാന്റെ വിമർശനത്തിൽ മറുപടിയുമായി മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി രംഗത്തെത്തി. തൻറെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്‌തതെന്ന്‌ എം എം മണി വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് പറയാം. വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയർമാൻ ഇക്കാര്യങ്ങൾ പറഞ്ഞതെന്നും എം എം മണി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബോർഡിൽ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ല. ഇപ്പോൾ വൈദ്യുതി ഭവനിൽ പൊലീസിനെ കയറ്റേണ്ട നിലയിൽ കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: kseb-chairman-b-ashok-clarifies-stand-on-controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here