ഗവർണറുടെ പി എ നിയമനത്തെ രാഷ്ട്രീയമായി കാണുന്നത് തെറ്റ്; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഗവർണറുടെ പി എ ആയി ഹരി എസ് കർത്തയുടെ നിയമനം അസ്വാഭാവികതയിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അനധികൃത ബന്ധു നിയമനം നടത്തുന്നുവെന്നാണ് ചാരിത്ര്യപ്രസംഗം നടത്തുന്നത്. ഗവർണറുടെ പി എ നിയമനത്തെ രാഷ്ട്രീയമായി കാണുന്നത് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
നിയമനത്തിൽ ഉള്ള വിയോജിപ്പ് മുഖ്യമന്ത്രി ഫയലിൽ കുറിച്ചു. രാഷ്ട്രീയ പ്രവർത്തകനെ രാജ്ഭവനിൽ നിയമിക്കുന്നതിലുള്ള അതൃപ്തി രേഖാമൂലംഅറിയിച്ചു കൊണ്ടാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി നിയമന ഉത്തരവ് രാജ്ഭവന് കൈമാറിയത്. സർക്കാരും ഗവർണറും ഒത്തുകളിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹരി എസ്. കർത്തയുടെ നിയമനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചിരുന്നു.
Read Also :മാറ്റത്തിന്റെ വഴിയിൽ മുന്നോട്ട്; സൗദിയിലെ ആദ്യ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മെറിഹാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പി എ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്തായെ നിയമിച്ച് ഇന്നലെയാണ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ഹരി എസ് കര്‍ത്തയെ നിയമിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോടി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ഹരി എസ് കര്‍ത്തയെ അഡീഷണല്‍ പിഎ ആയി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചു.
ഗവര്‍ണറെ അതൃപ്തി അറിയിച്ചു കൊണ്ടാണ് നിയമന ഉത്തരവിറക്കിയത്. നിയമനത്തോടൊപ്പം ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് അയച്ച കത്തിലാണ് സര്‍ക്കാര്‍ നിയമനത്തിലുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. ഗവര്‍ണര്‍ താല്പര്യം അറിയിച്ചത് കൊണ്ടാണ് ഹരി എസ് കര്‍ത്തായെ നിയമിച്ചതെന്നും രാജ്ഭവന് നല്‍കിയ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: ksurendran-governor-pa-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here