Advertisement

ഫേസ്ബുക്കിലേത് പോലെ ഇനി വാട്സ് ആപ്പിലും കവർ ഫോട്ടോകൾ; പുതിയ ഫീച്ചറുകൾ ഉടൻ…

February 15, 2022
Google News 2 minutes Read

ഉപയോക്താക്കൾക്കായി കൂടുതൽ ഫീച്ചറുകളുമായി വാട്ട്‌സ്ആപ്പിന്റെ പുതിയ മാറ്റങ്ങൾ. പ്രൊഫൈലുകൾക്കായി ഫേസ്ബുക്കിലേത് പോലെയുള്ള കവർ ഫോട്ടോകൾ ഉടൻ വാട്സാപ്പിലും. വാട്ട്‌സ്ആപ്പ് പ്രൊഫൈലുകളിൽ കവർ സജ്ജീകരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അടുത്തിടെയാണ് വാട്സാപ്പ് ഡെവലപ്പ് ചെയ്യുന്നത്. ബിസിനസ്സ് അക്കൗണ്ടുകൾക്കായാണ് ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫീച്ചർ വാട്ട്‌സ്ആപ്പ് കാറ്റലോഗ് മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

Wabetainfoയുടെ റിപ്പോർട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾക്കായി കവർ ഫോട്ടോകൾ സജ്ജീകരിക്കുന്നതിനുള്ള ഫീച്ചർ ഉടൻ ലഭിക്കും. പക്ഷെ ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിൽ മാത്രമേ ലഭിക്കുകയുള്ളു. ഇത് സാധാരണ ഉപയോക്തൃ അക്കൗണ്ടുകൾക്ക് ലഭ്യമല്ല. ബീറ്റാ ടെസ്റ്ററുകൾക്കായി ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും നിങ്ങളുടെ ബിസിനസ് പ്രൊഫൈൽ ക്രമീകരണങ്ങളിൽ ചില മാറ്റങ്ങളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Wabetainfoയുടെ സ്‌ക്രീൻഷോട്ട് പ്രകാരം ഒരു പുതിയ ക്യാമറ ബട്ടൺ അവതരിപ്പിക്കാനും വാട്സാപ്പ് പദ്ധതിയിടുന്നതായി പറയുന്നു. മുഖചിത്രമായി ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് ഒരു ഫോട്ടോ തിരഞ്ഞെടുക്കാം അല്ലെങ്കിൽ പുതിയൊരെണ്ണം എടുക്കാം. മറ്റ് ആളുകൾ അതായത് സാധാരണ WhatsApp ഉപയോക്തൃ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് നിങ്ങളുടെ ബിസിനസ്സ് പ്രൊഫൈൽ സന്ദർശിക്കുമ്പോൾ, അവർക്ക് നിങ്ങളുടെ മുഖചിത്രം കാണാൻ കഴിയും.

Read Also : ആധാര്‍ കാർഡ് ദുരുപയോഗം; തെറ്റ് ചെയ്‌താൽ ഒരു കോടി രൂപ വരെ പിഴ

ഐഒഎസ് ബീറ്റയ്‌ക്കായും വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നുണ്ട്. ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബിസിനസ്സിലും ഇതേ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നു. ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Story Highlights: WhatsApp may soon allow users to set Facebook-like cover photos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here