Advertisement

വയനാട്ടിൽ അന്ധവിശ്വാസത്തെത്തുടർന്ന് കുട്ടിയുടെ പഠനം മുടക്കിയ സംഭവം; നടപടിയുമായി ജില്ലാ ഭരണകൂടം

February 16, 2022
Google News 1 minute Read
adivasi girl superstition 24 impact

വയനാട്ടിൽ അന്ധവിശ്വാസത്തെത്തുടർന്ന് ആദിവാസി വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയെന്ന ട്വന്റിഫോർ വാർത്തയിൽ ഇടപെട്ട് ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും രംഗത്തെത്തി. കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും തുടർ വിദ്യാഭ്യാസത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കളക്ടർ എ.ഗീത പറഞ്ഞു. സംഭവത്തിൽ വയനാട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോട് അടിയന്തര റിപ്പോർട്ട് തേടിയ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. 24 ഇംപാക്ട്

അന്ധവിശ്വാസം പറഞ്ഞു പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ എ.ഗീത പറഞ്ഞു. ഇതിനായി ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകും. കുടുതൽ നടപടി റിപ്പോർട്ട് കിട്ടിയ ശേഷം ഉണ്ടാകുമെന്നും ബാവകാശ കമ്മീഷനും അറിയിച്ചു. കുടുംബമായും കുട്ടികളുമായും ബാലാവകാശ കമ്മിഷൻ അംഗങ്ങൾ സംസാരിച്ചു. ഒരാളുടെയും വിദ്യാഭ്യാസം മുടങ്ങില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് ട്വന്റിഫോറിനോട് പറഞ്ഞു.

വയനാട്ടിൽ അന്ധവിശ്വാസത്തിന്റെ പേരിൽ വിദ്യാർത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തിൽ കുട്ടിക്കും കുടുംബത്തിനും കൗൺസിലിംഗ് നൽകുമെന്ന് കളക്ടർ എ.ഗീത. കുട്ടിക്ക് തുടർപഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കും. അന്ധവിശ്വാസങ്ങൾ പരത്തുന്നഅവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിടും.

Read Also : ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് കുടപിടിക്കുന്നു: മുഖ്യമന്ത്രി

ആദിവാസി കോളനികളിൽ പൂജ നടത്താൻ എത്തുന്ന ജ്യോത്സ്യനാണ് കുട്ടിയുടെ ദേഹത്ത് ദൈവം കൂടിയെന്ന് പറഞ്ഞത്. അതോടെ ചൊവ്വ, ശനി ദിവസങ്ങളിൽ കോളനിയിൽ പൂജകളും നടക്കുന്നുണ്ട്. ആദിവാസി കുടുംബങ്ങളെ അന്ധവിശ്വാസം പറഞ്ഞ് വിശ്വസിപ്പിച്ചയാൾ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

Story Highlights: adivasi girl superstition 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here