Advertisement

ഗോഡ്സെയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ; വിവാദം

February 16, 2022
Google News 1 minute Read

ഗാന്ധിയെ വധക്കേസ് പ്രതി നാഥുറാം വിനായക് ഗോഡ്സേയെ പ്രകീർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ. ഗുജറാത്തിലെ വൽസദ് ജില്ലയിലാണ് വിവാദ സംഭവം. ഇതേ തുടർന്ന് ജില്ലയിലെ യൂത്ത് ഡെവലപ്മെൻ്റ് ഓഫീസറെ പിരിച്ചുവിട്ടു. നീതീബെൻ ഗാവ്‌ലി എന്ന ഓഫീസറെയാണ് ഗുജറാത്ത് സർക്കാരിൻ്റെ യൂത്ത് സർവീസ് ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻ്റ് പിരിച്ചുവിട്ടത്.

‘എൻ്റെ ആരാധനാ പാത്രം നാഥുറാം ഗോഡ്സേ’ എന്ന വിഷയത്തിലാണ് അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നീതീബെൻ ഗാവ്‌ലി മത്സരങ്ങൾ നടത്തിയത്. മത്സരത്തിൽ വിജയിച്ചവർക്ക് ഇവർ സമ്മാനങ്ങളും വിതരണം ചെയ്തു.

ജില്ലയിലെ 25 വ്യത്യസ്ത സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. എട്ട് മുതൽ 12 വരെ വയസ്സുള്ള വിദ്യാർത്ഥികൾ നാടോടി ഗാനം, നാടോടിക്കഥ, പ്രസംഗ മത്സരം, ഉപന്യാസ രചന, ഭജന, നാടോടി നൃത്തം, സ്കിറ്റ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തു.

Story Highlights: Gujarat suspended contest Nathuram Godse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here