ഹിജാബ് വിവാദക്കേസില്‍ വാദം കേള്‍ക്കുന്നത് ഇന്നും തുടരും

ഹിജാബ് വിവാദക്കേസില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും തുടരും. അഞ്ചാം ദിവസമാണ് വിശാലബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നത്. രണ്ട് റിട്ടുകളില്‍ക്കൂടിയാണ് വാദം ബാക്കിയുള്ളത്. അത് ഇന്ന് പൂര്‍ത്തീകരിച്ചേക്കും. ഉച്ചയ്ക്ക് 2.30നാണ് കേസ് വീണ്ടും പരിഗണിക്കുക.
സ്‌കൂളുകളില്‍ മതപരമായ വസ്ത്രങ്ങള്‍ വേണ്ടെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വേണമെന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷ കോടതി പരിഗണിച്ചു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിട്ടുണ്ട്. വിശയത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ കുടക്, ഉടുപ്പി, ഷിമോഗ, കോലാര്‍ തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Read Also : ഹിജാബ് കേസിൽ വാദം തുടരും; വിദ്യാലയങ്ങൾ ഇന്ന് തുറക്കും
വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ മൂന്ന് കോളജുകള്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളുടെ പ്രവേശനം തടഞ്ഞിരുന്നു. ഇത് വിവിധ സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുസ്ലീം പെണ്‍കുട്ടികളുടെ സമരത്തിനിടെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഈ വിഷയം രാജ്യവ്യാപകമായി രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതിനിടെ കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കഴിഞ്ഞദിവസം രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചത്.
Story Highlights: hijab controversy case will continue today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here