അന്ന് വോട്ട് പിടിച്ചത് യോഗിക്ക് വേണ്ടി; ഇന്ന് അതേ യോഗിക്കെതിരെ മത്സരിക്കുന്നു; ആരാണ് കോൺഗ്രസിന്റെ ഈ സ്ഥാനാർത്ഥി ?

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ ചില മണ്ഡലങ്ങളുണ്ട്. അതിലൊന്ന് ഗോരഖ്പൂരാണ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തവണയും മത്സരിക്കുന്നത് ഗോരഖ്പൂർ മണ്ഡലത്തിൽ നിനാണ്. യോഗിക്കെതിരെ സമാജ്വാദി പാർട്ടി വനിതാ സ്ഥാനാർത്ഥിയായ ശുഭാവതി ശുക്ലയെ ഇറക്കിയപ്പോൾ കോൺഗ്രസും നിരത്തിയത് വനിതയെ തന്നെയാണ്. എന്നാൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചില്ലറക്കാരിയല്ല. ആരാണ് ഗോരഖ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചെതന പാണ്ഡേ ? ( congress fields chetna pandey against yogi adithyanath )
ഫെബ്രുവരി 10നാണ് ചേതന പാണ്ഡേ ഉൾപ്പെടെ 32 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. മുൻപ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിന്റെ (എബിവിപി) ഭാഗമായിരുന്ന ചേതന യോഗി ആദിത്യനാഥിന് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നു.
ഗോരഖ്പൂരിലെ മജ്ഗാവൻ സ്വദേശിനിയാണ് ചേതന. ഒരു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്ന 38 കാരിയായ ചേതന 2005 ൽ ഗോരഖ്പൂർ സർവകലാശാലയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് 2019 ൽ ചേതന കോൺഗ്രസിൽ ചേർന്നു.
Read Also : ‘ഈ സർക്കാരിന് അടിച്ചമർത്തൽ സ്വഭാവം’; യോഗിക്കെതിരെ പ്രിയങ്ക
ഗോരഖ്പൂരിൽ വികസനം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ചേതന പറയുന്നു. ഇതുവരെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെല്ലാം ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് ചേതന ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 3നാണ് ഗോരഖ്പൂർ വിധിയെഴുതുന്നത്.
Story Highlights: congress fields chetna pandey against yogi adithyanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here