കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കൽ : സാബു ജേക്കബ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കലെന്ന് സാബു എം ജേക്കബ്. നടപ്പിലാക്കുന്നത് ഇരട്ടനീതിയാണെന്ന് സാബു ജേക്കബ് പറഞ്ഞു. സംസ്‌കാര ചടങ്ങി നടത്തിയത് പൊലീസിന്റെ അനുമതിയോടെയാണെന്നും സാബു ജേക്കബ് പറഞ്ഞു. ( sabu jacob against covid protocol case )
സാബുവിന്റെ വാക്കുകൾ : ‘ദീപുവിന്റെ മരണത്തിലുള്ള എംഎൽഎയുടെ ഇടപെടലാണ് ഇത് വ്യക്തമാക്കുന്നത്. മൃതദേഹവും വഹിച്ച് ആംബുലൻസ് പോയപ്പോൾ അതിന് പിന്നാലെ വാഹനങ്ങൾ പോയി എന്നത് ശരിയാണ്. സാധാരണ ഗതിയിൽ ഒരു മൃതദേഹം പോകുമ്പോൾ അതിന് പിന്നാലെ ഒരു കാറിൽ ഞാൻ പോയി എന്നത് ശരിയാണ്. എന്നാൽ അത് വിലാപയാത്ര ആയിരുന്നില്ല. കാൽനട ജാഥയോ മറ്റോ നടന്നിട്ടില്ല. ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ പിറകെ പോകുന്നത് എങ്ങനെ റോഡ് ബ്ലോക്ക് ആകും ?’
Read Also : ദീപുവിന്റെ മരണത്തില്‍ സിപിഐഎമ്മിന് പങ്കില്ല; സാബു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഐഎം
എറണാകുളം കിഴക്കമ്പലത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ച ട്വന്റി-20 പ്രവർത്തകർക്കെതിരെ കേസെടുത്തുവെന്ന വാർത്ത വരുന്നത് ഇന്ന് രാവിലെയാണ്. ദീപിവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 1000 പേർക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമാണ് കേസെടുത്തത്.
Story Highlights: sabu jacob against covid protocol case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here