സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിൽ കുറ്റാരോപിത മാത്രം; എച്ച്ആർഡിഎസ് ചീഫ് കോർഡിനേറ്റർ

സ്വപ്ന സുരേഷ് സ്വർണക്കടത്ത് കേസിൽ കുറ്റാരോപിത മാത്രമാണെന്ന് എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ . സ്വപ്‌ന സുരേഷിനെപ്പോലെ കുറ്റാരോപിതനായ എം ശിവശങ്കറിനെ സർക്കാർ പുനർനിയമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്നാ സുരേഷിന്‍റെ എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായുള്ള നിയമനമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
ഇതിനിടെ തനിക്ക് സ്വപ്‌ന സുരേഷിനോട് ഒരു വിരോധവും ഇല്ലെന്ന് എച്ച് ആർ ഡി എസ് സംഘടനയുടെ ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാർ ട്വന്റി ഫോറിനോട് പറഞ്ഞു . തന്നെ പുറത്താക്കിയെന്ന് പറയുന്ന എച്ച് ആർ ഡി എസിന്റെ മിനുട്സ് വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡയറക്ടർ ബോർഡ് യോഗം ചേർന്നിട്ടില്ല. ഇപ്പോഴത്തെ നേതൃത്വം തന്റെ കള്ള ഒപ്പിട്ടു. എച്ച് ആർ ഡി എസിനെ ഇപ്പോൾ നയിക്കുന്നത് നാല് പേരടങ്ങുന്ന കള്ളസംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ യഥാർത്ഥ ഡയറക്ടർ ബോർഡ് ആരെന്ന് ബോധ്യപ്പെടുമെന്നും എസ് കൃഷ്ണകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
അതേസമയം കുടുംബത്തെ നോക്കാൻ ജോലി അത്യാവശ്യം ആണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും സ്വപ്ന നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ എൻജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിൻ ചെയ്തത്. പാലക്കാട് അട്ടപ്പാടിയിൽ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആർഡിഎസിനായി വിദേശ കമ്പനികളിൽ നിന്ന് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് കണ്ടെത്തി നൽകുന്നതാണ് സ്വപ്ന സുരേഷിന്‍റെ ജോലി. ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നവ എച്ച്ആർഡിഎസ് എന്ന എൻജിഒയിൽ സിഎസ്ആർ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നൽകിയത്. പ്രതിമാസശമ്പളം നാൽപ്പത്തിമൂവായിരം രൂപയാണ്.
Story Highlights: HRDS Chief Coordinator on Swapna Suresh Job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here