ചെസ് ഇതിഹാസം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ 16 വയസുകാരൻ

ചെസ് ഇതിഹാസ് മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ 16 വയസുകാരൻ ഗ്രാൻഡ് മാസ്റ്റർ. ചെന്നൈ സ്വദേശിയായ രമേഷ്പ്രഭു പ്രജ്ഞാനന്ദയാണ് നോർവെ താരവും ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസനെ അട്ടിമറിച്ചത്. കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദ 39 നീക്കങ്ങളിൽ ലോകചാമ്പ്യനെ തോല്പിച്ചു.
എയർതിങ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിൻ്റെ അട്ടിമറി വിജയം. തുടരെ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ടാണ് ഇന്ത്യൻ താരം എട്ടാം റൗണ്ട് പോരാട്ടത്തിനെത്തിയത്. കാൾസൻ ആവട്ടെ തുടരെ മൂന്ന് വിജയങ്ങൾക്കു ശേഷം പ്രജ്ഞാനന്ദയ്ക്ക് മുന്നിലെത്തി. ജയത്തോടെ വിശ്വനാഥൻ അനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി പ്രജ്ഞാനന്ദ മാറി. ടൂർണമെൻ്റിൽ ഇന്ത്യൻ താരത്തിൻ്റെ ആദ്യ ജയം കൂടിയായിരുന്നു ഇത്.
Story Highlights: Rameshbabu Praggnanandhaa defeated magnus carlsen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here