Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 22-02-2022)

February 22, 2022
Google News 2 minutes Read
Headlines today Feb (22)

സിൽവർ ലൈൻ; ‘സഭയിൽ പറയേണ്ടത് പുത്തരി കണ്ടത്തല്ല പറയേണ്ടത്’: വി. ഡി സതീശൻ ( feb 22 news round up )

സിൽവർ ലൈൻ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിൽ ചർച്ച ചെയ്യേണ്ടത് പുത്തരിക്കണ്ടത്ത് പറഞ്ഞിട്ട് കാര്യമില്ല. സിൽവർലൈന് വേണ്ട പ്രകൃതി വിഭവങ്ങൾ എവിടെ ഒളിപ്പിച്ചുവച്ചിരുന്നു. ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്നും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ഉന്നയിച്ചു. ഇത് സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.

ലോകായുക്ത ഓര്‍ഡിന്‍സ്; അടിയന്തര പ്രമേയ നോട്ടീസ് തള്ളി

ലോകായുക്ത നിയമഭേദഗതി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ലോകായുക്ത അടക്കമുള്ള സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച് സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സഭനിര്‍ത്തിവച്ച് ലോകായുക്ത ഓര്‍ഡിനന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യം സ്പീക്കര്‍ തള്ളി.

‘കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്’; യോഗിക്ക് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്ന നിലയിൽ അതിന് മറുപടി പറയുന്നില്ല. കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ അംഗീകരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണം : ഗവർണർ

തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു.

രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത; ഒന്നും വിട്ടുപറയാതെ കുടുംബം, ദുരൂഹതകള്‍ ഏറിയെന്ന് പൊലീസ്

എറണാകുളം തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത. കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ ആന്റണി ടിജിൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷപ്പെട്ടു.

തലശേരിയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ നാല് പേർ അറസ്റ്റിൽ. കേസിൽ കസ്റ്റഡിയിലുണ്ടായിരുന്നത് ഏഴ് പേരിൽ നാല് പേരുടെ അറസ്റ്റാണ് ഇപ്പോൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.

‘വോട്ട് ചോർച്ചയില്ല, യു.പ്രതിഭയ്ക്ക് വോട്ട് കൂടുകയാണ് ചെയ്തത്’; ആരോപണം തള്ളി സിപിഐഎം ഏരിയ നേതൃത്വം

യു.പ്രതിഭ എംഎൽഎയുടെ ആരോപണം തള്ളി സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി. കായംകുളത്ത് വോട്ട് ചോർച്ചയില്ലെന്നും വോട്ട് വർധിക്കുകയാണ് ചെയ്തതെന്നും സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി ചൂണ്ടിക്കാട്ടി.

Story Highlights: feb 22 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here