Advertisement

ക്യാച്ച് പാഴാക്കിയ സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസർ; വിഡിയോ

February 22, 2022
Google News 2 minutes Read

മത്സരത്തിനിടെ ക്യാച്ച് പാഴാക്കിയ സഹതാരത്തിൻ്റെ മുഖത്തടിച്ച് പാക് പേസർ ഹാരിസ് റൗഫ്. പെഷവാർ സാൽമിയും ലാഹോർ ക്വലാൻഡേഴ്സും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിലാണ് സംഭവം നടന്നത്. ക്വലാൻഡേഴ്സ് താരമായ ഹാരിസ് സഹതാരമായ കമ്രാൻ ഗുലാമിൻ്റെ മുഖത്താണ് അടിച്ചത്. സംഭവത്തിൻ്റെ വിഡിയോ പിഎസ്എൽ തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചു.

മത്സരത്തിൽ പെഷവാർ സാൽമിയുടെ ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിലാണ് സംഭവം നടന്നത്. ഓവർ എറിഞ്ഞത് ഹാരിസ് റൗഫ് ആയിരുന്നു. ഓവറിൽ പെഷവാർ സാൽമിയുടെ അഫ്ഗാൻ ഓപ്പണർ ഹസ്റതുള്ള സസായ് നൽകിയ ക്യാച്ച് കമ്രാൻ ഗുലാം പാഴാക്കി. ഇതേ ഓവറിലെ അഞ്ചാം പന്തിൽ സസായ്‌ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത മുഹമ്മദ് ഹാരിസിനെ റൗഫ് പുറത്താക്കി. കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെ ഹാരിസിനെ ഫവാദ് മുഹമ്മദ് പിടികൂടുകയായിരുന്നു. ഈ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയാണ് ഹാരിസ് സഹതാരത്തിൻ്റെ മുഖത്തടിച്ചത്.

വിക്കറ്റ് നേട്ടം ആഘോഷിക്കാനായി ഓടിയെത്തിയ ഗുലാമിനെ റൗഫ് അടിക്കുകയായിരുന്നു. എന്നാൽ, ഇതിനെ പുഞ്ചിരിയോടെ നേരിട്ട ഗുലാം ആഹ്ലാദപ്രകടനം തുടരുന്നതും വിഡിയോയിൽ കാണാം. സംഭവത്തിനു പിന്നാലെ റൗഫിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.

Story Highlights: haris rauf slaps kamran ghulam psl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here