Advertisement

റഷ്യയുടെ അഞ്ച് വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈൻ

February 24, 2022
Google News 2 minutes Read
russian aircrafts shot ukraine

റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടെന്ന് യുക്രൈൻ. യുക്രൈൻ സൈന്യത്തിൻ്റെ ജനറൽ സ്റ്റാഫ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ രണ്ട് ടാങ്കുകളും നിരവധി ട്രക്കുകളും യുക്രൈൻ സൈന്യം തകർത്തു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അറിയിക്കുന്നു. ബോറിസ്പിൽ, ലേക്, കുൽബാകിനോം, ചുഗ്വേവ്, ക്രമടോർസ്ക് തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു. (russian aircrafts shot ukraine)

അതേസമയം, യുക്രൈനിലെ ഖാർകീവിൽ വൻ സ്ഫോടനം നടന്നു. ഭയന്നുപോയ ജനങ്ങൾ കൂട്ടപ്പലായനം നടത്തുകയാണ്. ജി7 രാജ്യങ്ങളുടെ അടിയന്തിര യോഗം നാളെ നടക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു. ഇത്തരം പ്രഖ്യാപനങ്ങൾക്കപ്പുറം യുക്രൈന് ലോകരാജ്യങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നില്ല. കാനഡയിൽ നിന്ന് ആയുധങ്ങളുമായി ഒരു വിമാനം യുക്രൈനിൽ എത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ ലോക രാജ്യങ്ങൾ ഇതുവരെ യുക്രൈനെ കൈവിടുന്ന നിലയാണ് ഉള്ളത്.

തലസ്ഥാനമായ കീവിലും ഖാർകീവിലും വലിയ പ്രതിസന്ധിയാണ് ഉള്ളത്. ആളുകൾ സാധനം വാങ്ങാനായി നിരത്തുകളിലൂടെ പാഞ്ഞുനടക്കുകയാണ്. ലുഹാൻസ്കിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. ആളുകൾ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബോറിസ്പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. യുക്രൈനിലെ വാസിൽകീവ് എയർബേസിൽ റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആക്രമണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Read Also : റഷ്യയുടെ ആക്രമണം രൂക്ഷം; ലുഹാൻസ്കിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ യുക്രൈൻ അംബാസിഡർ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ അംബാസിഡർ പറഞ്ഞു. ഇതിനു പിന്നാലെ യുഎനിൽ റഷ്യ-യുക്രൈൻ അംബാസിഡർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി കൗൺസിലിൻ്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാൻ യുക്രൈൻ അംബാസിഡർ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റവാളികൾക്ക് പാപമോചനമില്ല എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: 5 russian aircrafts shot down ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here