Advertisement

പുടിന്റേത് രക്തച്ചൊരിച്ചിലിന്റെ പാത; യുക്രൈന്‍ പ്രസിഡന്റുമായി സംസാരിച്ച് ബോറിസ് ജോണ്‍സണ്‍

February 24, 2022
Google News 6 minutes Read

റഷ്യയിലെയും യുക്രൈനിലെയും സാഹചര്യങ്ങള്‍ നിരീക്ഷിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി യുക്രൈന്‍ പ്രസിഡന്റുമായി സംസാരിച്ചെന്ന് ബോറിസ് ജോണ്‍സണ്‍. യുക്രൈനിലെ സംഭവങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. പ്രകോപനമില്ലാതെയുള്ള ഈ സൈനിക നീക്കത്തിലൂടെ രക്തച്ചൊരിച്ചിലിന്റെയും നാശത്തിന്റെയും പാതയാണ് പുടിന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ബ്രിട്ടന്റെയും സഖ്യകക്ഷികളുടെയും പ്രതികരണം ഈ ഘട്ടത്തില്‍ നിര്‍ണായകമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.

റഷ്യ സൈന്യത്തെ വിന്യസിച്ച് ആക്രമണങ്ങള്‍ തുടങ്ങിയതോടെ യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. റഷ്യന്‍ വിമാനം വെടിവച്ചിട്ടെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ആളുകള്‍ വീടുകളില്‍ തുടരാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യന്‍ സൈന്യം ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ശക്തമായി പ്രതിശോധിക്കും; നാറ്റോ തിരിച്ചടിക്കുമെന്ന് അമേരിക്ക

റഷ്യയുടേത് നീതീകരിക്കാനാകാത്ത നടപടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയും നാറ്റോയും തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയുമായി ജോ ബൈഡന്‍ സംസാരിച്ചു. റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം റഷ്യയുടെ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ ലുഹാന്‍സ്‌കില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. ആളുകള്‍ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. യുക്രൈനിലെ വാസില്‍കീവ് എയര്‍ബേസില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആക്രമണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights: boris johnson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here