Advertisement

കൈക്കൂലി; ഒമാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

February 24, 2022
Google News 2 minutes Read

ഒമാനില്‍ കൈക്കൂലി കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി.

സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷനാണ് (എസ്.എഫ്.എ.എ.ഐ) ജീനവക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ട കാര്യം അറിയിച്ചത്. ജോലിയില്‍നിന്ന് പിരിച്ചുവിടല്‍, തടവ്, പിഴ, പൊതു ജോലികള്‍ ചെയ്യുന്നത് വിലക്കല്‍ തുടങ്ങിയ നടപടികളാണ് പ്രധാനമായും സ്വീകരിച്ചത്.

Read Also : മസ്‌കറ്റില്‍ മത്സ്യബന്ധന നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി

രാജ്യത്ത് അഴിമതിക്കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ചാണ് കൈകാര്യം ചെയ്യുന്നത്. 207 അഴിമതി കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 580 ദശലക്ഷം റിയാലാണ് അഴിമതി കേസുകളുമായി ബന്ധപ്പെട്ട് തിരിച്ചുപിടിച്ചത്. എസ്.എഫ്.എ.എ.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സാമ്പത്തികവും ഭരണപരവുമായുള്ള നിമയ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അഴിമതി വിരുദ്ധ കമ്മിഷനും രൂപം നല്‍കിയിട്ടുണ്ട്. ഗുരുതരമായ മിക്ക കേസുകളിലും ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചിലതിന്റെ നടപടിക്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

Story Highlights: Bribery; Action against government employees in Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here