Advertisement

സാമ്പത്തിക സഹായവും ആയുധങ്ങളും നൽകണം; ലോകത്തോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ

February 24, 2022
Google News 2 minutes Read

ലോകത്തോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ. റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധം വേണമെന്നും റഷ്യയെ ഒറ്റപ്പെടുത്തണമെന്നും ലോകരാജ്യങ്ങളോട് യുക്രൈൻ ആവശ്യപ്പെട്ടു. സാമ്പത്തിക സഹായവും ആയുധങ്ങളും നൽകണം. ഒപ്പം മനുഷ്യത്വപരമായ പിന്തുണ വേണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ആളുകള്‍ വീടുകളില്‍ തുടരാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യന്‍ സൈന്യം ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയുടെ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ ലുഹാന്‍സ്‌കില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. ആളുകള്‍ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. യുക്രൈനിലെ വാസില്‍കീവ് എയര്‍ബേസില്‍ റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആക്രമണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ നിലപാട്. പുതിയ സർക്കാർ വരണം എന്നും പുടിൻ ആവശ്യപ്പെടുന്നു. പുതിയ പ്രസിഡൻ്റ് ആരാവണമെന്ന് റഷ്യ തീരുമാനിക്കുമെന്നാണ് വിവരം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളിൽ വരണമെന്ന് റഷ്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ഭരണമാറ്റമുണ്ടായാൽ ആക്രമണം നിർത്താമെന്നും റഷ്യ പറയുന്നു.
എന്നാൽ റഷ്യ സൈന്യത്തെ വിന്യസിച്ച് ആക്രമണങ്ങള്‍ തുടങ്ങിയതോടെ യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. റഷ്യന്‍ വിമാനം വെടിവച്ചിട്ടെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു.

Read Also : യുക്രൈന്‍ യുദ്ധം : ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തില്‍ ഇന്ത്യ

യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടിയെന്ന് അമേരിക്ക പറഞ്ഞിരുന്നു. യുദ്ധത്തിൽ ലോകരാജ്യങ്ങൾ ഇടപെടരുതെന്നും എതിർത്തുനിൽക്കുന്നവർക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണത്തെ അപലപിച്ച് ജോ ബൈഡൻ രംഗത്തെത്തിയത്.

Story Highlights: Financial aid and weapons should be provided- Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here