Advertisement

ആക്രമണം നടക്കുന്നത് സൈനിക കേന്ദ്രങ്ങളിലേക്ക്; ജനജീവിതം സാധാരണ നിലയിലെന്ന് മലയാളി വിദ്യാര്‍ത്ഥി

February 24, 2022
Google News 1 minute Read

യുക്രൈന്റെ ആര്‍മി ക്യാമ്പുകളിലേക്കാണ് ആക്രമണം നടക്കുന്നതെന്ന് യുക്രൈനില്‍ ആക്രമണമുണ്ടായ വിമാനത്താവളത്തിന് സമീപമുള്ള മലയാളി വിദ്യാര്‍ത്ഥി അമല്‍ സജീവ്. സിവിലിയന്‍ ഏരിയയിലും റസിഡന്‍ഷ്യല്‍ ഏരിയയിലും ആക്രമണം നടത്തില്ലെന്ന വിവരമാണ് ഔദ്യോഗികമായി പുറത്തു വരുന്നതെന്നും അമല്‍ സജീവ് ട്വന്റിഫോറിനോട് പറഞ്ഞു. വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരേയും നാട്ടിലേക്ക് എത്തിക്കുന്നതിനായി എംബസി മുഖേനയും കോണ്‍ട്രക്ടര്‍മാര്‍ മുഖന്താരവും നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 30 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് യുക്രൈന്‍.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

സിവിലിയന്‍ ഏരിയയിലൊന്നും ആക്രമണം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണുള്ളത്. സിവിലിയന്‍ ഏരിയയില്‍ ആക്രമിക്കില്ലെന്ന് റഷ്യ ഔദ്യോഗകികമായി തന്നെ വ്യക്തമാക്കിയിരുന്നു. അവര്‍ നിലവില്‍ ആക്രമിച്ചിരിക്കുന്ന ആറു കേന്ദ്രങ്ങളും സൈനീക താവളങ്ങളാണെന്നും അമല്‍ പറഞ്ഞു. നഗരപ്രദേശങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലാണ് പോകുന്നത്. ആക്രമണം നടന്ന പ്രദേശങ്ങളില്‍ മാത്രമാണ് ചെറിയ രീതിയിലുള്ള നിയന്ത്രണമുള്ളു. ഇന്ന് വിമാനത്താവളം ആക്രമിച്ചതുകൊണ്ട് തന്നെ വിമാനത്താവളമെല്ലാം അടച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യ ഇന്ന് ചാര്‍ട്ട് ചെയ്തിരുന്ന വിമാനം റദുചെയ്തതായും അമല്‍ പറഞ്ഞു.

Story Highlights: Ukraine malayali student statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here