Advertisement

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; നേതൃയോഗം ഇന്ന്

February 26, 2022
Google News 1 minute Read

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്.
കെപിസിസി ആസ്ഥാനത്ത് രാവിലെ 10.30ന് പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പ്രദേശ് റിട്ടേണിംഗ് ഓഫിസര്‍ ജി.പരമേശ്വര, അസിസ്റ്റന്റ് റിട്ടേണീംഗ് ഓഫീസര്‍ വി.കെ.അറിവഴകന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍, േപാഷക സംഘടനാ, സെല്‍ തുടങ്ങിയവയുടെ പ്രസിഡന്റുമാര്‍, കെപിസിസി മെമ്പര്‍മാര്‍ എന്നിവരും സംബന്ധിക്കും. അംഗത്വ പ്രവര്‍ത്തനങ്ങളുടെ ജില്ലാ ചുമതലക്കാര്‍ക്കും നിയോജക മണ്ഡലം ചുമതലക്കാര്‍ക്കും രാവിലെ 11.30ന് ഇന്ദിരാഭവനില്‍ വച്ച് ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്.

Story Highlights: kpcc leadership meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here