അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ വിളിച്ച് യുഎസും അൽബേനിയയും

യുക്രൈനിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ യുഎസും അൽബേനിയയും അടിയന്തര ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) യോഗം വിളിച്ചതായി റിപ്പോർട്ട്. USUN ഉം അൽബേനിയയും റഷ്യൻ അധിനിവേശത്തെക്കുറിച്ച് പ്രത്യേക ജനറൽ അസംബ്ലി സമ്മേളനം വിളിച്ചുകൂട്ടുന്ന പ്രമേയം അംഗീകരിക്കുന്നതിനാണ് പുതിയ നീക്കം.
നേരത്തെ, യുക്രൈനിലെ റഷ്യൻ സൈനിക നടപടിയെ അപലപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) പ്രമേയം നടന്നിരുന്നു. അധിനിവേശത്തെ അപലപിക്കുന്ന കരട് പ്രമേയത്തിൽ റഷ്യയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച സെഷൻ നടത്താനുള്ള അഭ്യർത്ഥന.
ചൈനയും ഇന്ത്യയും യുഎഇയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു, ബാക്കി 11 അംഗങ്ങൾ അനുകൂലിച്ചു. റഷ്യ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കാൻ അമേരിക്കയും സഖ്യകക്ഷികളും കഴിയുന്നത്ര പിന്തുണ തേടുകയാണ്.
Story Highlights: us-albania-call-for-emergency-unsc-meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here