നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം തേടി വിചാരണാ കോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം. വര്‍ഗീസ് അപേക്ഷ നല്‍കി. കേസിലെ തുടരന്വേഷണ പുരോഗതി നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ നീണ്ടുപോകുമെന്നും ആറ് മാസം കൂടി സമയം വേണമെന്നും അപേക്ഷയില്‍ പറയുന്നു. വിചാരണ നടപടികള്‍ ഫെബ്രുവരി 16 നകം പൂര്‍ത്തിയാക്കാനാണ് നേരത്തെ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നത്.
Read Also : നടിയെ ആക്രമിച്ച കേസ്; സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി
അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി, സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പദവി ഒഴിഞ്ഞ സംഭവം തുടങ്ങിയവ അപേക്ഷയില്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ ഇതുവരെ 210 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്റെ 500 ഓളം രേഖകളും പ്രതിഭാഗത്തിന്റെ 50 രേഖകളും പരിശോധിച്ചു. 84 തൊണ്ടിസാധനങ്ങളുടെ പരിശോധനയും പൂര്‍ത്തിയായി.
Story Highlights: actress attack case, dileep case, trail court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here