Advertisement

ജോകോവിച്ചിനെ മറികടന്നു; ലോക റാങ്കിംഗിൽ ഡാനിയൽ മെദ്‌വെദേവ് ഒന്നാമത്

February 28, 2022
Google News 1 minute Read

സെർബിയൻ ടെന്നിസ് താരം നൊവാക് ജോകോവിച്ചിനെ മറികടന്ന് റഷ്യൻ താരം ഡാനിയൽ മെദ്‌വെദേവ് ലോക റാങ്കിംഗിൽ ഒന്നാമത്. 2004നു ശേഷം ഫെഡറർ, നദാൽ, ജോക്കോവിച്ച്, ആൻഡി മറേ എന്നിവരല്ലാത്ത ഒരാൾ ഒന്നാം റാങ്കിലെത്തുന്നത് ഇത് ആദ്യമായാണ്. യെവ്‌ഗെനി കഫെൽനികോവ്, മരാറ്റ് സാഫിൻ എന്നിവർക്ക് ശേഷം റാങ്കിംഗിൽ ഒന്നാമതെത്തുന്ന റഷ്യൻ താരം കൂടിയാണ് മെദ്‌വെദേവ്.

361 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്ന ജോകോവിച്ച് ഇത്തരത്തിൽ റെക്കോർഡ് കുറിച്ചിരുന്നു. 362ആം ആഴ്ചയിലാണ് താരം പിന്തള്ളപ്പെടുന്നത്. ജർമൻ താരം അലക്സാണ്ടർ സ്വെരെവ് മൂന്നാം സ്ഥാനത്തും സ്പാനിഷ് താരം റാഫേൽ നദാൽ അഞ്ചാം സ്ഥാനത്തുമാണ്.

Story Highlights: Daniil Medvedev Novak Djokovic World Number One

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here