Advertisement

സഞ്ജിത്ത് കൊലപാതക കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യം; ഹർജി ഇന്ന് പരിഗണിക്കും

February 28, 2022
Google News 2 minutes Read
sanjith murder case cbi

പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ( sanjith murder case cbi )

അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്നും സർക്കാർ കഴിഞ്ഞ തവണ ഹർജി പരിഗണിച്ച വേളയിൽ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും, സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നുമാണ് ഹർജിക്കാരി കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

Read Also : സഞ്ജിത്ത് വധക്കേസ് : ഒരാൾ കൂടി അറസ്റ്റിൽ

കേസിൽ ഈ മാസം 11 ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Story Highlights: sanjith murder case cbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here