പൗരന്മാര്‍ റഷ്യ വിടണം; ബെലാറസിലെ എംബസി അടച്ച് യുഎസ്

റഷ്യ- യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരോട് ഉടന്‍ റഷ്യ വിടണമെന്ന് അമേരിക്കയുടെ നിര്‍ദേശം. ബെലാറസിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. റഷ്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും മടങ്ങാനാണ് എംബസി നിര്‍ദേശം.
അതേസമയം ജര്‍മനി ഉള്‍പ്പെടെ 27 രാജ്യങ്ങള്‍ക്കുള്ള വ്യോമപാത റഷ്യ അടച്ചു. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കുള്ള പ്രവേശവും റഷ്യ വിലക്കി.
ജനീവയില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിലും റഷ്യ പങ്കെടുക്കില്ല. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ജനീവയിലേക്കുള്ള യാത്ര റദ്ദുചെയ്തു. യൂറോപ്യന്‍ യൂണിയന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് യാത്ര റദ്ദുചെയ്തത്.
Read Also : യുക്രൈന്‍ വിടുന്നെങ്കില്‍ അത് സൈറയ്‌ക്കൊപ്പം മാത്രം; ഹൃദയസ്പര്‍ശിയായ കുറിപ്പ്
യുദ്ധം കനക്കുന്നതിനിടെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴ് വരെയാണ് കര്‍ഫ്യൂ. പ്രത്യേക അനുമതിയോടെ മാത്രം നഗരത്തില്‍ കാറിലൂടെ സഞ്ചരിക്കാം. അതിനിടെ റഷ്യയുക്രൈന്‍ പ്രതിനിധ സംഘത്തിന്റെ സമാധാന ചര്‍ച്ച അവസാനിച്ചു. പ്രതിരോധ മന്ത്രി റെസ്‌നികോവ് ആണ് ആറംഗ യുക്രൈന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. ബെലാറസില്‍ നടന്ന സമാധാന ചര്‍ച്ച മൂന്ന് മണിക്കൂറോളമാണ് നീണ്ടത്.
Story Highlights: us embassy belarus,russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here