യുക്രൈൻ വിഷയം : ഡൽഹിയിൽ ഉന്നതതല യോഗം

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം പുരോഗമിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം. പ്രശ്‌നബാധിത മേഖലകളിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ സുരക്ഷയാണ് യോഗത്തിലെ മുഖ്യ അജണ്ട. ( delhi holds high level meeting )
ഇന്ന് വൈകീട്ടോടെയാണ് ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നത്. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടതെന്ന് അപ്പാർട്ട്മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫൽ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികളെല്ലാം മരണഭയത്തിലാണ്.
കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ ഇടപെടൽ നടത്താതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകില്ലെന്നാണ് കേരള സർക്കാർ പ്രതിനിധി വേണു രാജാമണി ട്വന്റിഫോറിനോട് പറഞ്ഞത്. ‘എംബസിയുടെ കൈയിൽ നിൽക്കുന്ന കാര്യമല്ല ഇത്. വിദേശകാര്യ മന്ത്രാലയം മാത്രം ഇടപെട്ടിട്ടും കാര്യമില്ല. കേന്ദ്ര സർക്കാർ ഉന്നത തലത്തിൽ ഇടപെടേണ്ടിവരും’- വേണു രാജാമണി പറയുന്നു. ഏറ്റവും ഉന്നത തലത്തിൽ ഇടപെടേണ്ട ഘട്ടം അതിക്രമിച്ചുവെന്നും വേണു രാജാമണി പറയുന്നു. കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയച്ചതുകൊണ്ട് വലിയ കാര്യമില്ല. നമ്മുടെ പ്രതിസന്ധി കീവിലാണ്. കീവിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് എങ്ങനെ സഹായമെത്തിക്കുമെന്നും എങ്ങനെ പുറത്തേക്ക് അവരെ എത്തിക്കാൻ കഴിയുമെന്നും ഉള്ളതിനാണ് നമ്മുടെ ആദ്യ പരിഗണന.
Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു
എംബസിയിൽ വളരെ പരിമിതമായ ജീവനക്കാരാണ് ഉള്ളത്. ഇന്നലെ ആയിരത്തോളം വിദ്യാർത്ഥികളെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് ക്വീവിൽ നിന്ന് വെസ്റ്റേൺ യുക്രൈനിലേക്ക് വിട്ടു. ഖാർകീവിലെയും സുമിയിലേയും വിദ്യാർത്ഥികൾക്ക് വേണ്ടി ഒന്നും ചെയ്യൻ സാധിച്ചിട്ടില്ലെന്നുള്ളത് സത്യമാണ്. അവരുടെ പരിമിതമായ റിസോഴ്‌സ് വച്ച് അവരാൽ കഴിയുന്നത് ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാർ ഉന്നത തലത്തിൽ ഇടപെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളുവെന്നും വേണു രാജാമണി പറഞ്ഞു.
ഖീർകീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുള്ളവർക്ക് വേഗം എത്താൻ കഴിയുന്ന റഷ്യൻ അതിർത്തിയിലേക്കാണ്. പക്ഷേ റഷ്യൻ അതിർത്തി തുറക്കാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കീവിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികളോട് ബങ്കറിൽ തന്നെ കഴിയണമെന്ന് കേരള സർക്കാർ പ്രതിനിധി വേണു രാജാമണി അറിയിച്ചു.
Story Highlights: delhi holds high level meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here