ഇ.യു അംഗത്വം : യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു

യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു. നടപടി ക്രമങ്ങൾക്കായി പ്രത്യേക സെഷൻ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച വോട്ടെടുപ്പ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ അംഗത്വ വിഷയത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകും. ( eu accepts Ukraine application )
യുക്രൈൻ അംഗത്വം നൽകുന്നതിനെ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ എതിർക്കാനുള്ള സാധ്യത കുറവാണ്. റഷ്യയോട് മൃദുസമീപനമുണ്ടായിരുന്ന രാജ്യങ്ങൾ ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾക്കായിരുന്നു. എന്നാൽ റഷ്യയുടെ യുദ്ധ നടപടിക്ക് പിന്നാലെ ഇരു രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ തിരിഞ്ഞു. ഇരു രാജ്യങ്ങളും യുക്രൈൻ അനുകൂല നിലപാടും സ്വീകരിച്ചിരുന്നു.
യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് നേരത്തെ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി സംസാരിച്ചിരുന്നു. സെലൻസ്‌കി യൂറോപ്യൻ യൂണിയന്റെ പിന്തുണ അഭ്യർത്ഥിച്ചു. യുക്രൈനോടൊപ്പമാണെന്ന് ഇ.യു തെളിയിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. പോരാട്ടത്തിൽ യുക്രൈൻ ഒറ്റയ്ക്കാണെന്നും സെലൻസ്‌കി പറഞ്ഞു.
Read Also : യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകും : യൂറോപ്യൻ യൂണിയൻ
യുക്രൈൻ കീഴടങ്ങില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവർത്തിച്ചു. ‘യുക്രൈൻ ശക്തരാണ്. ആർക്കും തങ്ങളെ തോൽപ്പിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാർ കനത്ത വില നൽകുന്നു. ഞങ്ങൾ ഈ പോരാട്ടത്തെ അതിജീവിക്കും. യുക്രൈൻ ജനത മുഴുവൻ പോരാട്ടത്തിലാണ്. ഇന്ന് യുക്രൈന് ദുരന്തദിനമാണെന്നും സെലൻസ്‌കി പറഞ്ഞു. ഖാർക്കീവിലെ ഫ്രീഡം സ്‌ക്വയറിനെതിരെ ഇന്ന് രണ്ട് മിസൈൽ ആക്രമണം ഉണ്ടായി’ സെലൻസ്‌കി പറയുന്നു. പുടിൻ തുടങ്ങി വച്ച യുദ്ധത്തിന് ജനങ്ങളാണ് വില നൽകുന്നതെന്നും സെലൻസ്‌കി പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 406 പേർ മരിച്ചെന്ന് ഐക്യരാഷ്ട്ര സഭ. ഖാർകീവിൽ മൂന്ന് കുട്ടികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ ഇന്ത്യൻ വിദ്യാർത്ഥിയാണ്.
Story Highlights: eu accepts Ukraine application
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here