Advertisement

‘കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ ഇടപെടൽ നടത്താതെ പരിഹാരം ഉണ്ടാകില്ല’: വേണു രാജാമണി

March 1, 2022
2 minutes Read
need high level intervention says venu rajamony
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ ഇടപെടൽ നടത്താതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകില്ലെന്ന് കേരള സർക്കാർ പ്രതിനിധി വേണു രാജാമണി ട്വന്റിഫോറിനോട്. ( need high level intervention says venu rajamony )

‘എംബസിയുടെ കൈയിൽ നിൽക്കുന്ന കാര്യമല്ല ഇത്. വിദേശകാര്യ മന്ത്രാലയം മാത്രം ഇടപെട്ടിട്ടും കാര്യമില്ല. കേന്ദ്ര സർക്കാർ ഉന്നത തലത്തിൽ ഇടപെടേണ്ടിവരും’- വേണു രാജാമണി പറയുന്നു. ഏറ്റവും ഉന്നത തലത്തിൽ ഇടപെടേണ്ട ഘട്ടം അതിക്രമിച്ചുവെന്നും വേണു രാജാമണി പറയുന്നു. കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയച്ചതുകൊണ്ട് വലിയ കാര്യമില്ല. നമ്മുടെ പ്രതിസന്ധി കീവിലാണ്. കീവിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് എങ്ങനെ സഹായമെത്തിക്കുമെന്നും എങ്ങനെ പുറത്തേക്ക് അവരെ എത്തിക്കാൻ കഴിയുമെന്നും ഉള്ളതിനാണ് നമ്മുടെ ആദ്യ പരിഗണന.

എംബസിയിൽ വളരെ പരിമിതമായ ജീവനക്കാരാണ് ഉള്ളത്. ഇന്നലെ ആയിരത്തോളം വിദ്യാർത്ഥികളെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് ക്വീവിൽ നിന്ന് വെസ്റ്റേൺ യുക്രൈനിലേക്ക് വിട്ടു. ഖാർകീവിലെയും സുമിയിലേയും വിദ്യാർത്ഥികൾക്ക് വേണ്ടി ഒന്നും ചെയ്യൻ സാധിച്ചിട്ടില്ലെന്നുള്ളത് സത്യമാണ്. അവരുടെ പരിമിതമായ റിസോഴ്‌സ് വച്ച് അവരാൽ കഴിയുന്നത് ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാർ ഉന്നത തലത്തിൽ ഇടപെട്ടാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളുവെന്നും വേണു രാജാമണി പറഞ്ഞു.

Read Also : ഇന്ത്യക്കാര്‍ കീവ് വിടണമെന്ന നിര്‍ദേശം അതീവ ഗൗരവതരം; വേണു രാജാമണി 24നോട്

ഖീർകീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുള്ളവർക്ക് വേഗം എത്താൻ കഴിയുന്ന റഷ്യൻ അതിർത്തിയിലേക്കാണ്. പക്ഷേ റഷ്യൻ അതിർത്തി തുറക്കാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കീവിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകുന്നത് വരെ വിദ്യാർത്ഥികളോട് ബങ്കറിൽ തന്നെ കഴിയണമെന്ന് കേരള സർക്കാർ പ്രതിനിധി വേണു രാജാമണി അറിയിച്ചു.

Story Highlights: need high level intervention says venu rajamony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement