Advertisement

ആൾക്കൂട്ടത്തിനിടയ്ക്ക് മെട്രോ സ്റ്റേഷനിൽ യുക്രൈനിന്റെ ദേശീയഗാനം വായിക്കുന്ന മനുഷ്യൻ; വൈറലായി വിഡിയോ

March 2, 2022
5 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുക്രൈനിയൻ ജനതയെ ധൈര്യശാലികളായാണ് ഇപ്പോൾ ലോകം വിശേഷിപ്പിക്കുന്നത്. ശത്രുസൈന്യം തലസ്ഥാന നഗരമായ കീവിലേക്ക് മുന്നേറുമ്പോഴും റഷ്യയുടെ സൈനിക ശക്തിയ്ക്ക് മുന്നിൽ ഒരു രാജ്യവും ഒരു ജനതയും അടിയറവ് പറയാതെ ഒറ്റക്കെട്ടായി നിന്നു. ഈ വാക്കുകളൊന്നും ആ രാജ്യത്തിനേറ്റ മുറിവിനെ ന്യായീകരിക്കാനോ സമാധാനിപ്പിക്കാനോ സാധിക്കില്ല എന്നത് സത്യം തന്നെയാണ്. കാരണം യുദ്ധം എന്നും ബാക്കി വെക്കുന്നത് കണ്ണീരും നഷ്ടവും വേദനയും മാത്രമാണ്. റഷ്യൻ സൈന്യം വീണ്ടും ശക്തമായാണ് യുക്രൈനിനെ ആക്രമിക്കുന്നത്. നിരവധി യുക്രൈനിയൻ പൗരന്മാർ ജീവൻ രക്ഷിക്കാനായി നഗരത്തിന്റെ തെരുവുകളിൽ ഒളിച്ചിരിക്കുന്നുണ്ട്. ചിലർ മെട്രോ സ്റ്റേഷനുകളിലും ചിലർ ബേസ്മെന്റുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ്.

ആൾക്കൂട്ടത്തിനിടയ്ക്ക് ഒബോലോൺ സ്‌റ്റേഷനിൽ ഒരാൾ ട്രംപറ്റിൽ യുക്രൈനിന്റെ ദേശീയഗാനം ആളുകൾ നോക്കിനിൽക്കെ ദൃഢനിശ്ചയത്തോടെ ആലപിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിശബ്ദമായ പ്ലാറ്റ്ഫോമിൽ അദ്ദേഹത്തിൽ ഉപകരണത്തിൽ നിന്നുയരുന്ന ശബ്ദം ആ പ്ലാറ്റ്ഫോമിൽ മുഴങ്ങികൊണ്ടിരുന്നു. റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിരോധത്തിന്റെ പ്രകടനത്തിൽ ചുറ്റുമുള്ള ആളുകൾ ദേശീയഗാനത്തിൽ മുഴുകിയിരിക്കുന്നത് വീഡിയോയിൽ കാണാം.

കീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നോവോയി വ്രെമ്യ മാസികയിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തക ക്രിസ്റ്റീന ബെർഡിൻസ്‌കിക്കാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. “മെട്രോ സ്റ്റേഷനിൽ ഉക്രേനിയൻ ദേശീയ ഗാനം (ബോംബ് ഷെൽട്ടർ) #യുക്രൈൻ” എന്ന തലക്കെട്ടോടെയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം വിഡിയോ ആറു ലക്ഷത്തിലധികം പേരാണ് കണ്ടത്. തുടർച്ചയായ അഞ്ചാം രാത്രിയും താൻ മെട്രോ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്നുവെന്ന് ബെർഡിൻസ്കിഖ് മറ്റൊരു ട്വീറ്റിൽ കുറിച്ചു.

Read Also : നൽകിയത് തെറ്റായ മേൽവിലാസം, ഡെലിവറി ബോയിയ്ക്ക് ഭക്ഷണം സമ്മാനമായി നൽകി; ഇത് ഹൃദയം തൊട്ടൊരു പ്രതികരണം…

പ്ലാറ്റ്ഫോമിലല്ലാതെ ആളുകൾക്ക് ഉറങ്ങാൻ സൗകര്യമൊരുക്കാൻ ട്രെയിനുകൾ സ്റ്റേഷനുകളിലേക്ക് കൊണ്ടുവരുന്നുണ്ട് അധികൃതർ. ഭയത്തിന്റെയും സംഘർഷത്തിന്റെയും സമയത്ത്, ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും അഭയം പ്രാപിക്കുന്ന യുക്രൈനിയക്കാർ സംഗീതത്തിൽ ആശ്വസിക്കുന്ന നിരവധി വിഡിയോകൾ ഇതിനുമുമ്പും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഗിറ്റാർ വായിക്കുമ്പോൾ, ഭൂഗർഭ ഷെൽട്ടറിൽ തിരക്കിനിടയിൽ ആളുകൾ ഒരുമിച്ച് പാടുന്നതും ഫോൺ ലൈറ്റുകൾ വീശുന്നതിന്റെയും മറ്റൊരു വീഡിയോയും വൈറലായിരുന്നു.

റഷ്യയുടെ സൈനിക ആക്രമണ ഭീഷണിക്ക് മുന്നിൽ യുക്രൈനിയൻ ജനങ്ങൾ തലകുനിക്കാതെ പോരാടിക്കൊണ്ടിരുന്നു. രാജ്യത്തിന് വേണ്ടി തങ്ങളുടെ പങ്ക് നിർവഹിക്കാൻ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പുകളിൽ സിവിലിയന്മാർ അണിനിരന്നു. പ്രശസ്ത യുക്രൈനിയൻ ഗായകൻ ആൻഡ്രി ഖ്ലിവ്‌നുക്കും റഷ്യൻ സേനയ്‌ക്കെതിരെ പൊരുതാൻ സൈന്യത്തിനൊപ്പം ചേർന്നിട്ടുണ്ട്. അതിന്റെ വാർത്തകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Story Highlights: Man Plays Ukraine’s National Anthem On A Trumpet In Metro Station As A Crowd Watches On

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement