യുക്രൈന് വേണ്ടി പോരാടേണ്ടത് എന്റെ ഉത്തരവാദിത്വം; ലോകബോക്‌സിംഗ് ചാമ്പ്യന്‍ ഒലെക്‌സാണ്ടര്‍ ഉസുക്

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബോക്‌സിങ് റിംഗില്‍ എതിരാളിയെ നേരിടുന്ന തിരക്കിലായിരുന്നു ലോക ബോക്‌സിംഗ് ചാമ്പ്യന്‍ ഒലെക്‌സാണ്ടര്‍ ഉസുക്. യുക്രൈനില്‍ തിരിച്ചെത്തിയ താരം ഇപ്പോള്‍ റഷ്യക്കെതിരായി പോരാടാന്‍ ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ആരെയും കൊല്ലാനല്ല പോരാടുന്നത്, എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും ജീവന്‍ സംരക്ഷിക്കാനാണ്. യുദ്ധത്തിനിറങ്ങുമ്പോള്‍ പേടിയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘എന്റെ ആത്മാവ് ദൈവത്തിനുള്ളതാണ്, എന്റെ ശരീരം കുടുംബത്തിനും രാജ്യത്തിനും വേണ്ടിയുള്ളതാണ്. അതിനാല്‍ ഭയമില്ല, ഒട്ടും ഭയമില്ല, ഉസുക് പറഞ്ഞു.
2012ല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു ഒലെക്‌സാണ്ടര്‍ ഉസുക്. ‘എന്റെ വീടിനും എന്റെ കുടുംബത്തിനും വേണ്ടി റഷ്യക്കെതിരെ പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണ്; ഉസുക് സിഎന്‍എന്നിന് നല്‍കിയ സംഭാഷണത്തില്‍ പറഞ്ഞു. 35കാരനായ ഉസുക് കഴിഞ്ഞ സെപ്തംബറിലാണ് ഹെവിവെയ്റ്റിംഗില്‍ ലോകചാമ്പ്യനായത്.
Read Also : ഇത് പെണ്‍പോരാട്ടത്തിന്റെ ചരിത്രം കൂടി; റഷ്യക്കെതിരായ യുദ്ധത്തിലെ യുക്രേനിയന്‍ വനിതകള്‍
യുക്രൈനില്‍ നടക്കുന്ന റഷ്യന്‍ ആക്രമണത്തിനെതിരെ പോരാടാന്‍ തീരുമാനിക്കുന്ന ആദ്യ ബോക്‌സിംഗ് താരമല്ല ഇദ്ദേഹം. മുന്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനും കീവ് മേയറുമായ വിറ്റാലി ക്ലിറ്റ്ഷ്‌കോയും യുക്രൈന്‍ സൈന്യത്തിന്റെ പോരാട്ടത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ രാജ്യത്തെ പ്രതിരോധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. ക്ലിറ്റ്ഷ്‌കോയും അദ്ദേഹത്തിന്റെ സഹോദരന്‍ വഌഡിമിര്‍ ക്ലിറ്റ്ഷ്‌കോയും യുക്രൈന് വേണ്ടി പോരാടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: oleksandr usyk, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here