Advertisement

സംഘർഷ മേഖലകളിൽ ജനം അഭയം പ്രാപിക്കുന്നത് ബങ്കറുകളിൽ; എന്താണ് ബങ്കർ ?

March 3, 2022
Google News 2 minutes Read
what are bunkers 24 explainer

റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ നാം കേൾക്കുന്ന വാക്കാണ് ബങ്കർ.
റഷ്യൻ സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ നിന്നും ഷെല്ലാക്രമണത്തിൽ നിന്നും രക്ഷനേടാൻ ജനം അഭയം തേടുന്നത് ബങ്കറുകളിലാണ്. എന്താണ് ബങ്കർ ? ( what are bunkers 24 explainer )

എന്താണ് ബങ്കറിലുള്ളത് ?

ഭൂമിക്കടയിലെ വെറുമൊരു തുരങ്കമല്ല ബങ്കർ. സ്‌ഫോടനം, ആണവവികരണം എന്നിവയിൽ നിന്നെല്ലാം രക്ഷപ്പെടാനാണ് ബങ്കറുകൾ നിർമിക്കുന്നത്. ഓരോ പ്രദേശത്തേയും ഭൂപ്രകൃതിക്കനുസരിച്ചാകും ഇവയുടെ നിർമാണം. യുദ്ധവും സംഘർഷങ്ങളും പതിവായ മേഖലകളിൽ ജനങ്ങൾക്ക് രക്ഷനേടാനാണ് ഇത്തരം ബങ്കറുകൾ മുൻകൂട്ടി പണി കഴിപ്പിക്കുന്നത്. പല രാജ്യങ്ങളും പല രീതിയിലാണ് ബങ്കറുകൾ പണിയുന്നത്.

പത്തടി താഴ്ചയിലാകും ബങ്കർ പണിയുക. ബങ്കറിന്റെ ഭിത്തിയോളം തന്നെ ശക്തിയുള്ള ഉരുക്ക് വാതിലുകളാകും ബങ്കറിനുണ്ടാകുക. സ്റ്റീൽ കട്ടിള, ചൂടിനെ ചെറുക്കാൻ തക്ക കട്ടികൂടിയ തടിയും ബങ്കർ നിർമാണത്തിൽ ഉപയോഗിക്കുന്നു. പുറത്തേക്കും അകത്തേക്കും ഒരു വാതിൽ മാത്രമാകും ഉണ്ടാകുക.

Read Also : കുവൈറ്റ് യുദ്ധകാലം മുതൽ യുക്രൈൻ വരെ; ഗിന്നസിൽ പോലും ഇടംനേടിയ ഇന്ത്യൻ രക്ഷാദൗത്യങ്ങൾ

സൗകര്യങ്ങൾ

വൈദ്യുതി സൗകര്യങ്ങൾ മാത്രമാണ് മിക്കവാറും ബങ്കറുകളിൽ ഉണ്ടാകുക. ഭക്ഷണം, പ്രാഥമിക ആവശ്യങ്ങൾ എന്നിവയ്ക്ക് കെട്ടിടത്തിലെ സൗകര്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ചുരുക്കം.

ബങ്കറിലേക്ക് ആളുകളെ എത്തിക്കുന്നതെങ്ങനെ ?

യുക്രൈനിൽ മൊബൈൽ ആപ്ലിക്കേഷനായ ടെലിഗ്രാമിലൂടെയാണ് ഓരോ പ്രദേശത്തേയും ആളുകൾ ഒളിച്ചിരിക്കേണ്ട ബങ്കറുകളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. എന്നാൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചാൽ ഈ ആശയവിനിമയം തടസപ്പെടും.

യുക്രൈനിലെ ബങ്കറുകൾ

യുക്രൈനിലെ എല്ലാ കെട്ടിടങ്ങൾക്കടിയിലും ഇത്തരത്തിൽ ബങ്കറുകളുണ്ടെന്നാണ് റിപ്പോർട്ട്. ഒരു ബങ്കറിൽ 50 പേർക്ക് താമസിക്കാം. ഫഌറ്റിന്റെ വലുപ്പത്തിന് ആനുപാതികമായാണ് ബങ്കറുകളുടെ എണ്ണം. അഞ്ച് ബങ്കറുകൾ വരെയുള്ള ഫഌറ്റുകൾ യുക്രൈനിലുണ്ട്. ഭൂഗർഭ മെട്രോ സ്‌റ്റേഷനും ബങ്കറുകളായി ഉപയോഗിക്കാറുണ്ട്.

Story Highlights: what are bunkers 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here