സില്‍വര്‍ ലൈന് എതിരായ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് 7ന്

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ”കെ റെയില്‍ വേണ്ട, കേരളം മതി”എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു. രാധകൃഷ്ണന്‍ അറിയിച്ചു.
രാവിലെ 11 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും.
Read Also :സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ (കൊല്ലം), എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി (കണ്ണൂര്‍), മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല (കോഴിക്കോട്), യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍(തൃശ്ശൂര്‍), കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് (എറണാകുളം), ടി. സിദ്ധിഖ് (കാസര്‍കോട്), മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍(പാലക്കാട്) , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(കോട്ടയം), കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം(വയനാട്), രാജ്മോഹന്‍ ഉണ്ണിത്താന്‍(മലപ്പുറം), അടൂര്‍ പ്രകാശ് (ആലപ്പുഴ), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), ആന്റോ ആന്റണി (പത്തനംതിട്ട) തുടങ്ങിയവര്‍ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും.
Story Highlights: Congress mass agitation against the Silver Line on March 7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here