മണിപ്പൂര്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി
മണിപ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗ്, മുന്‍ ഉപമുഖ്യമന്ത്രി ഗായിഖങ്ങാം ഗങ്‌മെയി എന്നിവരും ഇന്ന് ജനവിധി തേടുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 1247 പോളിംഗ് സ്റ്റേഷനുകളാണ് മണിപ്പൂരില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതല്‍ വൈകിട്ട് നാല് വരെയാണ് പോളിംഗ് നടക്കുക. 8.38 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ജനവിധിയെഴുതുന്നത്.
കോവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ക്വറന്റീനില്‍ കഴിയുന്ന വോട്ടര്‍മാരെ അവസാന മണിക്കൂറില്‍ (3 മുതല്‍ 4 വരെ) വോട്ടുചെയ്യാന്‍ അനുവദിക്കും. ലിലോംഗ്, തൗബാല്‍, വാങ്ഖേം, ഹെയ്റോക്ക്, വാങ്ജിംഗ് ടെന്ത, ഖാന്‍ഗാബോ, വാബ്ഗൈ, കാക്കിംഗ്, ഹിയാങ്ലാം, സുഗ്നൂ, ജിരിബാം, ചന്ദേല്‍ (എസ്ടി), തെങ്നൗപല്‍ (എസ്ടി), ഫുങ്യാര്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ചിങ്ങായി (എസ്ടി), കരോങ് (എസ്ടി), മാവോ (എസ്ടി), തദുബി (എസ്ടി), തമേയ് (എസ്ടി), തമെംഗ്ലോങ് (എസ്ടി), നുങ്ബ (എസ്ടി) എന്നി 22 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
Story Highlights: Manipur Election: Phase 2 Voting Begins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here