Advertisement

ബ​ഹ്​​റൈ​നി​ൽ ശ​ക്​​ത​മാ​യ പൊ​ടി​ക്കാ​റ്റ്​

March 6, 2022
Google News 1 minute Read

ബ​ഹ്​​റൈ​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശക്തമായ പൊടിക്കാറ്റ് വീശി. തലസ്ഥാനമായ മനാമ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്തമാകുകയായിരുന്നു.

അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതിനാല്‍ ദൂരക്കാഴ്ച മങ്ങി. ഇതേ തുടര്‍ന്ന് ഹൈവേകളിലക്കം പ്രധാന റോഡുകളില്‍ ഗതാഗതം പ്രയാസമേറിയതായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാനും കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.

Read Also :യുദ്ധത്തിന്റെ അവസ്ഥ പ്രവചനാതീതമാണ്, വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കണം; ബഹ്റൈന്‍ ഒഐസിസി

ര​ണ്ടു​ദി​വ​സം ആ​കാ​ശം മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ബ​ഹ്​​റൈ​ന്​ പു​റ​മെ, സൗ​ദി​യി​ലും ശ​ക്​​ത​മാ​യ പൊ​ടി​ക്കാ​റ്റ്​ വീ​ശി. ത​ല​സ്ഥാ​ന​മാ​യ റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ്​ പൊ​ടി​ക്കാ​റ്റ് ആ​രം​ഭി​ച്ച​ത്.

Story Highlights: Dust storm sweeps Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here