Advertisement

ആരോഗ്യ പരിരക്ഷ, പകർച്ചവ്യാധി, നമ്മൾ വിജയിച്ചോ അതോ പരാജയപ്പെട്ടോ?; എക്സൽ 2021 .ISSUE! സംവാദം

March 6, 2022
Google News 1 minute Read




ആരോഗ്യമേഖലയിൽ മികച്ച ഡോക്ടേഴ്സും ഗവേഷകരും നഴ്സുമാരുമൊക്കെയുള്ള നമ്മുടെ ഭാരതത്തിൽ മഹാമാരിക്ക് മുന്നിൽ ഇടയ്‌ക്കെങ്കിലും ഒന്ന് പതറിപോകുന്ന കാഴ്ച നാം കണ്ടു. മികച്ച പ്രതിഭാശാലികളുള്ള ഇന്ത്യ അവരുടെ പ്രഭ കാണുന്നത് മറ്റു രാജ്യങ്ങളിലോയെന്ന് തോന്നിപ്പോയിട്ടുണ്ടാകാം. ലോകത്തിന്റെ വിവിധ കോണുകളിൽ ഇന്ത്യൻ ഗവേഷകരും ആരോഗ്യ വിദഗ്‌ധരും വാക്സിൻ പരീക്ഷണം ഉൾപ്പെടെയുള്ളവയുടെ ഭാഗമായപ്പോൾ അവരുടെ സേവനം എത്രത്തോളം നമ്മുക്ക് ഉപയോഗിക്കാനായി എന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണ്. ഹെൽത്ത്‌കെയർ ഒരു പ്രധാന ചർച്ചാ വിഷയമായി മാറിയ സാഹചര്യത്തിൽ ഗവ.മോഡൽ എൻജിനീയറിംഗ് കോളജിന്റെ ആഭിമുഖ്യത്തിൽ എക്സൽ ഇന്ന് പ്രത്യേക ഓൺലൈൻ സംവാദം ‘ഡോട്ട് ഇഷ്യൂ’ സംഘടിപ്പിച്ചു.

ഒരു പകർച്ചവ്യാധി മുന്നിൽ കണ്ടുകൊണ്ട് ഒരു ഹെൽത്ത് കെയർ സിസ്റ്റം സംഘടിപ്പിക്കുകയെന്നത് പ്രായോഗീകമല്ലെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ സംവാദത്തിൽ പറഞ്ഞു. പകർച്ചവ്യാധി എന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. അതിനെ മറികടക്കാനായി മുൻകൂട്ടി തയാറാകേണ്ടതായിരുന്നുവെന്ന വിമർശനത്തിൽ യുക്തി ഉള്ളതായി തോന്നുന്നില്ലെന്ന് എക്സൽ സംഘടിപ്പിച്ച പ്രത്യേക ഓൺലൈൻ സംവാദം ഡോട്ട് ഇഷ്യൂ! വിൽ അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ നാട്ടിൽ നിന്ന് പ്രാവീണ്യമുള്ള ഡോക്ടർമാരും ആരോഗ്യമേഖലയിലെ പ്രവർത്തകരും ലോകത്തിലെ പല രാജ്യങ്ങളിലേക്കും വിന്യസിക്കപ്പെടുന്നു. കാരണം അവരുടെ പഠനത്തിനും പ്രവർത്തനത്തിനും ചെലവഴിച്ച പണം താരതമേന്യ ബന്ധപ്പെടുത്തികൊണ്ടുള്ള ഒരു പ്രതിഫലം ഇന്ത്യയിൻ നിന്ന് കിട്ടാതിരിക്കുമ്പോൾ സ്വാഭാവികമായും അവർ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നു. കേരളത്തിൽ നമ്മുക് വേണ്ടാത്തത് കൂടുതൽ മെഡിക്കൽ കോളജുകളല്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും അതിനെ കൂടുതൽ മെച്ചപ്പെടുത്തുന്ന സംവിധാനങ്ങളുമാണെന്ന ആവശ്യങ്ങൾ സംവാദത്തിൽ ഉയർന്നു.

കെ എസ് ശബരിനാഥൻ, പി ശ്രീരാമകൃഷ്ണൻ, ഡോ. എസ്.എസ്.ലാൽ, എൻ.ആർ. വിനോദ്കുമാർ, വിനീത ഹരിഹരൻ എന്നിവർ ഡോട്ട് ഇഷ്യൂവിൻ്റെ ഭാഗമായി. 24 ന്യൂസ് മാധ്യമപ്രവർത്തക ക്രിസ്റ്റീന ചെറിയാൻ ആണ് ചർച്ച നയിച്ചത്. ട്വന്റിഫോറിന്റെ യൂ ട്യൂബ് ചാനലിൽ ലൈവായിയാണ് സംവാദം നടന്നത്.

Story Highlights: Excel 2021 ISSUE! Webinar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here