മീഡിയ എന്റർടെയ്ൻമെന്റ് ഫോർട്ട് നൈറ്റ് പ്രതിനിധി സംഘത്തെ എൻബിഎഫ് നയിക്കും

ദുബായ് എക്‌സ്‌പോയിൽ ഫിക്കിയും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന മീഡിയ എന്റർടൈൻമെന്റ് ഫോർട്ട് നൈറ്റിലേക്കുള്ള പ്രതിനിധി സംഘത്തെ ബ്രോഡ് കാസ്റ്റേഴ്‌സ് ഫെഡറേഷൻ നയിക്കും. സംഗീതം, ഒടിടി, ഗെയിമിംഗ്, ആനിമേഷൻ, മൾട്ടി പ്ലക്‌സ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ചർച്ചയാവും. ( NBF to lead media entertainments fort night team )
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അപൂർവ ചന്ദ്ര, എൻബിഎഫ് സെക്രട്ടറി ജനറൽ ആർ. ജയകൃഷ്ണ, ഫ്ളവേഴ്സ് ട്വന്റിഫോര്‍ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനിൽ അയിരൂർ, ഗൂഗിൾ ഇന്ത്യ കൺട്രിഹെഡ് സഞ്ജയ് ഗുപ്ത, വിയാകോം18 കോചെയർ സിഇഒ ജ്യോതി ദേശ് പാണ്ഡ എന്നിവർ രാജ്യത്തെ പ്രതിനിധീകരിക്കും.
സംഘത്തിന്റെ ഭാഗമാതാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എൻബിഎഫ് സെക്രട്ടറി ജനറൽ ആർ ജയ് കൃഷ്ണ അറിയിച്ചു. ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഫ്രട്ടേണിറ്റിക്ക് ഈ അവസരം പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: NBF to lead media entertainments fort night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here