‘കൊവിഡ് കാലത്തെ ആരോഗ്യം’; തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജ് നടത്തുന്ന വെബിനാർ ഇന്ന്

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജ് സംഘടിപ്പിക്കുന്ന ‘കൊവിഡ് കാലത്തെ ആരോഗ്യം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാർ ഇന്ന്. തൃക്കാക്കര ഗവ.മോഡൽ എൻജിനീയറിംഗ് കോളജിന്റെ ഫെസ്റ്റായ ‘എക്‌സൽ 2021’ ന്റെ ഭാഗമായി നടത്തുന്ന .ISSUE! എന്ന വിഭാഗത്തിലാണ് വെബിനാർ നടക്കുന്നത്. ( thrikakkara model engineering college webinar )
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥൻ, നോർകാ റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് പ്രൊഫസർ ഡോ.എസ് എസ് ലാൽ (യുഎൻ കൺസൾട്ടന്റ് ), പൊതു നയ വിദഗ്ധ വിനീത ഹരിഹരൻ (ബിജെപി), ഏകോപന സമിതി ജില്ലാ ജെനറൽ സെക്രട്ടറി എൻആർ വിനോദ്കുമാർ എന്നിവർ വെബിനാറിൽ പങ്കെടുക്കും. ട്വന്റിഫോർ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ക്രിസ്റ്റീന ചെറിയാനാണ് വെബിനാറിന്റെ മോഡറേറ്റർ.
കൊവിഡ് വൈറസ്, കൊവിഡ് പ്രതിരോധത്തിൽ നാം എത്രമാത്രം വിജയകരമായി, ഇനി നം അഭിമുഖീകരിക്കാൻ ഇരിക്കുന്നത് എന്ത്, തുടങ്ങിയ വിഷയങ്ങളാണ് വെബിനാറിൽ ചർച്ച ചെയ്യുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സൂം മീറ്റിലും യൂ ട്യൂബ് ലൈവിലുമാകും ചർച്ചകൾ നടക്കുക.
ഡോട്ട് ഇഷ്യൂ നടത്തുന്ന ചർച്ച ഇന്ന് വൈകിട്ട് 6 മണിക്ക് ട്വന്റിഫോറിന്റെ യൂ ട്യൂബ് ചാനലിൽ ലൈവായി കാണാൻ സാധിക്കും.
Story Highlights: thrikakkara model engineering college webinar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here