മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം മണിപ്പൂരിൽ ബിജെപി 33 – 43 സീറ്റ് നേടുമെന്നാണ്. കോൺഗ്രസിന് 4-8 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. 27 – 31 സീറ്റുകൾ വരെ നേടി ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് റിപബ്ലിക് പി മാർക് പ്രവചനം. 11- 17 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നും റിപബ്ലിക് പി മാർക് പ്രവചിക്കുന്നു. എൻപിപി, എൻപിഎഫ് പിന്തുണയോടെയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. ഇക്കുറി ആ പിന്തുണ ആവശ്യമായി വരില്ലെന്ന് എക്സിറ്റ് പോൾ പറയുന്നു. എൻ പി പി 6 – 10 വരെ സീറ്റുകൾ നേടും.
Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…
എബിപി മജ-സിവോട്ടര്‍, ഇന്ത്യ ന്യൂസ്, ഇന്ത്യ ടിവി-ഗ്രൗണ്ട് സീറോ റിസര്‍ച്ച്, ഇന്ത്യ ടുഡെ, ന്യൂസ് 18 പഞ്ചാബ്-പി മാര്‍ക്യു, സീ ന്യൂസ് എന്നീ എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ ചില എക്‌സിറ്റ് പോളുകള്‍ മാത്രമാണ് കേവല ഭൂരിപക്ഷം മറികടക്കുമെന്ന് പറയുന്നത്. കൂടുതല്‍ സീറ്റ് കിട്ടുമെന്ന പ്രവചനങ്ങള്‍ ബിജെപിക്ക് ആശ്വാസമാണ്. 2017ല്‍ കോണ്‍ഗ്രസിനേക്കാള്‍ കുറഞ്ഞ സീറ്റ് ലഭിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.
അധികാരത്തിലെത്തിയാല്‍ എല്ലാ വിമതരുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തി അഫ്‌സ്പ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 10നാണ് ഔദ്യോഗിക ഫല പ്രഖ്യാപനം. 5 മണ്ഡലങ്ങളിലെ 12 ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടിരുന്നു. ഇവിടെ ചൊവ്വാഴ്ച പോളിങ് നടക്കും. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കുമ്പോള്‍ എല്ലായിടത്തെ വോട്ടുകളും ഒരുമിച്ചാകും എണ്ണുക.
Story Highlights: exit-poll-results-suggest-bjp-will-win-a-majority-this-time-alone-in-manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here