Advertisement

ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

March 7, 2022
Google News 1 minute Read

ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും. ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാരിറക്കിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും പൊതു പ്രവർത്തകനുമായ ആർഎസ് ശശികുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇറക്കിയ ഭേദഗതി ഓർഡിനൻസ് അസാധുവായി പ്രഖ്യാപിക്കണമെന്നാണാവശ്യം. ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം കഴിഞ്ഞ തവണ കോടതി നിരാകരിച്ചിരുന്നു.

Story Highlights: lokayuta appeal high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here