Advertisement

‘ഷഫാലി ഉടൻ ഫോമിലേക്ക് തിരികെയെത്തും’; ഝുലൻ ഗോസ്വാമി

March 9, 2022
Google News 1 minute Read

കൗമാര താരം ഷഫാലി വർമ്മ ഉടൻ ഫോമിലേക്ക് തിരികെയെത്തുമെന്ന് ഇന്ത്യയുടെ മുതിർന്ന പേസർ ഝുലൻ ഗോസ്വാമി. ഷഫാലിനെറ്റ്സിൽ ഏറെ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും വൈകാതെ ഫോമിലേക്കെത്തുമെന്നും ഗോസ്വാമി പറഞ്ഞു. ന്യൂസീലൻഡിനെതിരായ ലോകകപ്പ് മത്സരത്തിനു മുന്നോടി ആയി നടത്തിയ വിർച്വൽ വാർത്താസമ്മേളനത്തിലാണ് ഗോസ്വാമിയുടെ പരാമർശം. കഴിഞ്ഞ ഏതാനും പരമ്പരകളായി മോശം ഫോമിലുള്ള ഷഫാലി ലോകകപ്പിലെ പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.

“ഷഫാലി അവളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞതാണ്. അവൾ വളരെ മികച്ച ഒരു ക്രിക്കറ്ററാണ്. ഇതെല്ലാം എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും സംഭവിക്കുന്നതാണ്. നെറ്റ് പ്രാക്ടീസിൽ ഷഫാലി വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് എനിക്കുറപ്പാണ്. നെറ്റ്സിൽ അവൾ നന്നായി ബാറ്റ് ചെയ്യുന്നു. പന്തിനെ നന്നായി പ്രഹരിക്കുന്നുണ്ട്. ഒരു മികച്ച ഇന്നിംഗ്സ് അകലെയാണ് ഷഫാലി. അതിനു സാധിച്ചാൽ അവൾ തിളങ്ങുമെന്ന് എനിക്കുറപ്പുണ്ട്.”- ഝുലൻ പറഞ്ഞു.

വനിതകളുടെ ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡിലേക്കാണ് ഝുലൻ്റെ യാത്ര. വെറും രണ്ട് വിക്കറ്റ് കൂടി നേടിയാൽ താരത്തിന് ഈ നേട്ടത്തിലെത്താം. 38 വിക്കറ്റുകളാണ് ജുലൻ ലോകകപ്പിൽ നേടിയിട്ടുള്ളത്. 39 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ ലിൻ ഫുൾസ്റ്റോൺ ആണ് ഒന്നാമതുള്ളത്.

Story Highlights: jhulan goswami about shafali verma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here